gnn24x7

പനിക്കൂർക്ക അല്ലെങ്കിൽ (Mexican Mint, Cuban Oregano) യുടെ ഗുണങ്ങൾ

0
2296
gnn24x7

ഒരുപാട് ഗുണങ്ങൾ ഉള്ള ഒരു ഔഷധസസ്യമാണ് പനിക്കൂർക്ക. ഇല, തണ്ട് എന്നിവയാണ് ഔഷധയോഗ്യഭാഗങ്ങൾ. എല്ലാ വീടുകളിലും പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളിൽ നട്ടുപിടിപ്പിക്കാറുള്ള ഒരു ഔഷധ സസ്യം കൂടിയാണ് പനിക്കൂർക്ക. പനിക്കൂർക്ക തന്നെ പല വിധത്തിലുണ്ട്; പനികൂർക്കയും ചുമകൂർക്കയും. പനിയും അത് സംബന്ധമായ അസൂഖങ്ങൾക്കും പനിക്കൂർക്ക ഉപയോഗിക്കുന്നു. ചുമ കഫക്കെട്ട് തലവേദന എന്നീ അസൂഖങ്ങൾക്ക് ചുമകൂർക്ക ഉപയോഗിക്കുന്നു.

ചുമകൂർക്കയുടെ ഇലയിലും തണ്ടിലും ചുവപ്പു കലർന്ന നിറമായിരിക്കും എന്നാൽ പനികൂർക്കയുടെ തണ്ടും ഇലയുമെല്ലാം നല്ല പച്ച നിറമായിരിക്കും. അതുപോലെതന്നെ ചുമകൂർക്കയുടെ ഇലകൾ കട്ടി കുറഞ്ഞതായിരിക്കും, പനികൂർക്കയുടെ ഇലയിൽ വെള്ളത്തിന്റെ അംശം കൂടുതലുള്ളതിനാൽ ഇലക്ക് കട്ടി കൂടുതലാണ്.

ചില ഔഷധപ്രയോഗങ്ങൾ

1) കുട്ടികൾക്ക് ഉണ്ടാകുന്ന ജലദോഷം, പനി, ചുമ  എന്നീ അസുഖങ്ങളിൽ പനിക്കൂർക്കില വാട്ടി പിഴിഞ്ഞ നീരിൽ തേൻ ചേർത്ത്  3 നേരം എന്ന കണക്കിൽ രണ്ടോ മൂന്നോ ദിവസം കൊടുക്കാം.

2) വരണ്ട ചുമയിൽ പനിക്കൂർക്കില നീരും ആടലോടകത്തിന്റെ നീരും സമം ചേർത്ത് തേനും ചേർത്ത് കൊടുക്കാം.

3) പനിക്കൂർക്കില്ല അരച്ചത് 6 ഗ്രാം മുതൽ 10 ഗ്രാം വരെ രാത്രി ഒരു തവണ വെള്ളത്തിൽ കലക്കി കുടിച്ച ശേഷം വയറിളക്കാൻ പറ്റിയ തൃഫല ചൂർണം 1 – 2 ടീസ്പൂൺ ചൂടുവെള്ളത്തിൽ കലക്കി കുടിച്ചാൽ ഉദരകൃമികൾ വെളിയിൽ പോകും.

4) പനിക്കൂർക്കില ഇട്ട് തിളപ്പിച്ചാറിയ വെള്ളം കുട്ടികൾക്ക് കുടിക്കാൻ കൊടുത്താൽ ഇടക്കിടക്ക് ജലദോഷം ഉണ്ടാകുന്നത് കുറയും, പ്രതിരോധശേഷിയും വർധിക്കും.

5) ആസ്ത്മ, ശ്വാസംമുട്ട് ഉള്ളവർക്ക് പനിക്കൂർക്കില നീരിൽ കൽക്കണ്ടം ചേർത്ത് സേവിക്കന്നത് നല്ലതാണ്.

6) ചെറിയ കുട്ടികളെ കുളിപ്പിക്കാൻ ഉള്ള വെള്ളത്തിൽ പനിക്കൂർക്കിലയും തുളസിയും ഇട്ട് തിളപ്പിക്കുന്നത് നല്ലതാണ്.

7) ആവി പിടിക്കുന്ന വെള്ളത്തിൽ പനിക്കൂർക്കിലയും തുളസിയിലയും ഇടുന്നത് വളരെയധികം ഗുണം ചെയ്യുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here