gnn24x7

കൊറോണ വൈറസ് ബാധിച്ച വവ്വാലുകളുടെ കടിയേറ്റെന്ന് ചൈനീസ് ശസ്ത്രജ്ഞരുടെ വീഡിയോ

0
280
Little brown bat. The little brown bat (sometimes called little brown myotis) (Myotis lucifugus) is a species of the genus Myotis (mouse-eared bats), one of the most common bats of North America. The little brown bat has been a model organism for studying bats.
gnn24x7

വുഹാന്‍: കൊറോണ വൈറസ് വാഹകരായ വവ്വാലുകളുടെ കടിയേറ്റുവെന്ന് വുഹാനിലെ ശാസ്ത്രജ്ഞന്മാര്‍ മൂന്നു വര്‍ഷം മുന്‍പ് പുറത്തിക്കിയ വീഡിയോയില്‍ വെളിപ്പെടുത്തുന്നു. ഈ വീഡിയോ സമീപ ദിവസങ്ങളിലാണ് വീണ്ടും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതും മാധ്യമ ശ്രദ്ധ ലഭിക്കുന്നതും. തുടരന്ന് ചൈന ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ നിന്നും നിക്കുകയും ചെയ്തു.

വുഹാനിലെ ലബോറട്ടറിയില്‍ ശാസ്ത്രജ്ഞരാണ് ഈ വെളിപ്പെടുത്തലുകള്‍ നടത്തിയത്. 2019 ലാണ് വുഹാനില്‍ നിന്നും കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതും. എന്നാല്‍ അതിന് രണ്ട് വര്‍ഷം മുന്‍പ് 2017 ല്‍ കൊറോണ വൈറസ് ബാധിച്ച വവ്വാല്‍ ഈ ഇവിടുത്തെ ശാസ്ത്രജ്ഞരെ കടിച്ചതായി വീഡിയോയില്‍ പറയുന്നുണ്ട്. പി.പി.ഇ. കിറ്റ് ധരിക്കാതെ വവ്വാലുകളുള്ള ഗുഹയില്‍ സാമ്പിള്‍ ശേഖരിക്കാന്‍ ചെന്നപ്പോഴാണ് വവ്വാലിന്റെ കടി കിട്ടിയത്.

വവ്വാലിന്റെ പല്ലുകള്‍ ശാസ്ത്രജ്ഞന്റെ കയ്യില്‍ തുളച്ചു കയറിയെന്നും വീഡിയോയില്‍ വ്യക്തമായി പറയുന്നുമുണ്ട്. കൂടാതെ ശാസ്ത്രജ്ഞര്‍ നഗ്നമായ കൈകൊണ്ട വവ്വാലിലെ പിടിച്ചു മാറ്റുന്നതും വീഡിയോയില്‍ വ്യക്തമായി കാണാവുന്നതാണ്. ഒരു വാര്‍ത്താപോര്‍ട്ടലാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. എന്നാല്‍ ഈ വവ്വാലിലൂടെ ആവണം കൊറോണ മനുഷ്യരിലെത്താന്‍ സാധ്യതയുണ്ടെന്ന് അന്ന് പുറത്തിറങ്ങിയ വാര്‍ത്തയില്‍ വ്യക്താമായി പറയുന്നുമുണ്ട്.

ഈ തരത്തിലാവാം കൊറോണ വൈറസ് മനുഷ്യരിലെത്തിയതെന്ന് ഇപ്പോഴും സംശയം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ചൈന ഇതിനെതിരെ ഒന്നും പ്രതികരിച്ചില്ല. അവര്‍ ഈ വീഡിയോ എല്ലാ സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here