അയർലണ്ടിലെ കൗണ്ടി കിൽഡെയറിൽ വാടക കരാർ അന്യായമായി അവസാനിപ്പിക്കാൻ ശ്രമിച്ച ഭൂവുടമ വാടകക്കാരിക്ക് €6,000 നഷ്ടപരിഹാരം നൽകണമെന്ന് റെസിഡൻഷ്യൽ ടെനൻസീസ് ബോർഡ് (RTB) ട്രൈബ്യൂണൽ ഉത്തരവിട്ടു. കിൽഡെയറിലെ ടിക്‌നെവിൻ, കാർബറിയിലുള്ള വാടകവീട്ടിലാണ് സംഭവം. വാടകക്കാരിയായ ഷാർലീൻ റൈലിയുടെ പങ്കാളിയുമായി ബന്ധപ്പെട്ട ആശങ്കകളും സാമൂഹിക വിരുദ്ധ പെരുമാറ്റവുമായി ബന്ധപ്പെട്ട ആരോപണങ്ങളും ചൂണ്ടിക്കാട്ടിയാണ് ഭൂവുടമ നൈജൽ ബ്രെന്നൻ 2025 മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ മൂന്ന് തവണ വാടക കരാർ അവസാനിപ്പിക്കുന്ന നോട്ടീസ് നൽകിയത്.
Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

വാടക കരാർ അവസാനിപ്പിക്കാൻ നൽകിയ മൂന്ന് നോട്ടീസുകളും ന്യായമായ കാരണമില്ലാതെയാണെന്നും, ഇത് വാടകക്കാരിയുടെ സമാധാനപരമായ താമസാവകാശത്തെ ബാധിച്ചതായും ട്രൈബ്യൂണൽ വിലയിരുത്തി. കേസിൽ റൈലി ഉന്നയിച്ച മറ്റൊരു ആരോപണം, ഭൂവുടമ നിരന്തരം അനാവശ്യ നോട്ടീസുകൾ നൽകി തന്നെ ഉപദ്രവിച്ചെന്നും, വീടിന്റെ ജലവിതരണം വിച്ഛേദിച്ചെന്നുമായിരുന്നു.

അതേസമയം, എല്ലാ നടപടികളും നിയമപരമായും നല്ല വിശ്വാസത്തോടെയുമാണ് സ്വീകരിച്ചതെന്ന് ഭൂവുടമ വാദിച്ചു. റൈലിയുടെ പങ്കാളിയുടെ പെരുമാറ്റം കാരണം തന്റെ കുടുംബം ഭയന്നിരുന്നുവെന്നും അദ്ദേഹം ട്രൈബ്യൂണലിനെ അറിയിച്ചു. ഭൂവുടമ നൈജൽ ബ്രെന്നൻ വാടകക്കാരിയായ ഷാർലീൻ റൈലിക്ക് €6,000 നഷ്ടപരിഹാരം നൽകണമെന്ന് ട്രൈബ്യൂണൽ ഉത്തരവിട്ടത്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==




































