മുംബൈ: കഥാപാത്രങ്ങള്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാവുകയാണ് മിക്ക മികച്ച നടീ നടന്മാരും. നമ്മുടെ മുന്‍പില്‍ ഇതുപോലെ കഥാപാത്രങ്ങള്‍ക്ക് വേണ്ടി ശാരീരികവും അല്ലാതെയും ഒരുപാട് മാറ്റങ്ങള്‍ വരുത്തിയ പലരേയും നമുക്കറിയാം. അമീര്‍ഖാന്‍, സല്‍മാന്‍, ഷാറൂഖ്ഖാന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ അങ്ങിനെ ഇന്ത്യയില്‍ നിരവധി പേരെടുത്ത നടീ നടന്മാര്‍ ഉണ്ട്. അവരില്‍ ഇപ്പോഴിതാ തപ്‌സി പന്നുവും.
https://www.instagram.com/p/CI2FSQBpMxI/
തന്റെ ഏറ്റവും പുതിയ ചിത്രമായ രശ്മി റോക്കറ്റ് എന്ന ചിത്രത്തിന് വേണ്ടിയാണ് പന്നു മാസങ്ങളായി ഓട്ടക്കാരിയാവാനുള്ള ശ്രമം നടത്തുന്നു. ഒരു അത്‌ലറ്റിന്റെ വേഷമാണ് ചിത്രത്തില്‍ പന്നു ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഓട്ടക്കാരിയുടെ എല്ലാ ഘടകങ്ങളും തന്റെ ശരീരത്തില്‍ വരണമെന്ന് നിര്‍ബന്ധം സംവിധായകനും നടിക്കും ഉണ്ട്. ആയതിനാലാണ് ഇപ്പോള്‍ കഠിനമായ പ്രാക്ടീസ് നടത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ തന്നെ ഏറ്റവും പുതിയ മസില്‍ ചിത്രങ്ങള്‍ താരം പങ്കുവച്ചിരിക്കുകയാണ്.
നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രം വൈറലായി തുടങ്ങി. പരിപൂര്‍ണ്ണമായും ഒരു അത്‌ലറ്റിന്റെ എല്ലാ ഫീച്ചേഴ്‌സും താരത്തിന് ഇപ്പോള്‍ തന്നെ വന്നു തുടങ്ങി. ചിത്രത്തിന്റെ സംവിധായകന്‍ ആകര്‍ഷ ഖുറാനയാണ്. ചിത്രത്തില്‍ പ്രിയന്‍ഷു പൈനുളിയാണ് തപ്‌സിയുടെ ഭര്‍ത്താവായി അഭിനയിക്കുന്നത്. ഒരു അത്‌ലറ്റാവാന്‍ വേണ്ടി ഒരു യുവതി നടത്തിയ പരിശ്രമങ്ങളാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്.
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന “അടയാളം” ഷോർട് ഫിലിമിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. കാലിക പ്രാധാന്യമുള്ള കഥ പറയുന്ന “അടയാളം” ഷോർട്…
ചെറിയ വിപുലീകരണങ്ങൾക്കും നവീകരണങ്ങൾക്കുമുള്ള പ്ലാനിംഗ് ആവശ്യകതകൾ ലഘൂകരിക്കുന്നതിനുള്ള പുതിയ നിർദ്ദേശങ്ങൾ സർക്കാർ ഉടൻ പ്രസിദ്ധീകരിക്കും. ഭവന നിർമ്മാണ സഹമന്ത്രി ജോൺ…
കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ വക്താവ്. 250 ഓളം…
രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് 'ഡാൻസാഫ് ' ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ…
ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന Finglas Premier League 2026 മാർച്ച് 21ന് തുടക്കമാകും. TITANS, STRIKERS, VIKINGS എന്നീ…
സാൻജോ സുനിലിന്റെ മരണത്തിനു പിന്നാലെ ഗോ ഫണ്ട് വഴി നടത്തിയ പബ്ലിക് ഫണ്ട് കളക്ഷനിൽ 21 ലക്ഷത്തിലധികം രൂപ സമാഹരിച്ചതയാണ്…