ന്യൂഡല്‍ഹി: കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ മുന്‍നിര്‍ത്തി കേരളത്തിലെ കോവിഡ് വ്യാപനത്തിന്റെ തോത് അളക്കുന്നതിനും മറ്റു അടിയന്തിര സഹായത്തിനുമായി കേന്ദ്രസംഘം വെള്ളിയാഴ്ച കേരളത്തിലെത്തുമെന്ന് അറിയിച്ചു. കോവിഡ് പ്രതിരോധമാണ് കേന്ദ്രസംഘം കൂടുതല്‍ കേന്ദ്രീകരിക്കുന്നത്. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (ന്‍െ.സി.ഡി.സി) മേധാവി ഡോ. എസ്.കെ. സിങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തില്‍ എത്തുന്നത്.
കേരളത്തില്‍ ദിനംപ്രതി 5000 ത്തിനും 6000 നും ഇടയിലാണ് കോവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസംഘം കൂടുതല്‍ ഇതിനെപ്പറ്റി വിലയിരുത്താനും പ്രതിരോധ പരിപാടിയില്‍ കേരളത്തിനെ സഹായിക്കാനും വേണ്ടി വെള്ളിയാഴ്ച എത്തിച്ചേരുന്നത്.
കേരളത്തിന്റെ പ്രത്യേക കോവിഡ് സാഹചര്യം മുന്‍നിര്‍ത്തി കേരളത്തിന് പ്രത്യേകം ആരോഗ്യപ്രവര്‍ത്തകരെ ആവശ്യമുണ്ടെന്ന് കാണിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. ഇന്ത്യയുടെ ഇപ്പോഴത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2 ശതമാനമാണെങ്കില്‍ കേരളത്തില്‍ അത് 10 ശതമാനമാണ്. ഇതാണ് കൂടുതല്‍ ആശങ്കയ്ക്ക് വഴി വെക്കുന്നത്. കൂടാതെ ഇത് ദേശീയ ശരാശരിയുടെ അഞ്ചിരട്ടിയാണ്.
ജനുവരി എട്ടോടെ എല്ലാ ജില്ലകളിലും കോവിഡ ്‌വാക്‌സിന്‍ സംബന്ധിച്ച രണ്ടാം ഘട്ട ഡ്രൈറണ്‍ നടത്തും.
ബ്യൂണസ് അയേഴ്സ് : അർജിന്റീന സൂപ്പർ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു. 21…
അയർലണ്ടിൽ വ്യക്തിഗത നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ അവതരിപ്പിക്കുന്ന പുതിയ സ്റ്റേറ്റ് പിന്തുണയുള്ള ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടുകളിൽ നിശ്ചിത പരിധിവരെ നികുതി ഈടാക്കില്ല.…
രഞ്ജിത്ത് സംവിധാനം ചെയുന്ന, സമീപകാല മലയാള സിനിമയിലെ റിയലിസ്റ്റിക്ക് ആക്ഷൻ തില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ലോ ആൻ്റ് ഓർഡർ (Law…
"ഹായ് ഫ്രണ്ട്‌സ് നമസ്കാരം ... ഞാൻ നിങ്ങളുടെ സ്വപ്നേഷ്... പുത്തൻകുരിശ് സെൽഫ് ട്രീറ്റ്മെൻ്റ് ഹോസ്പിറ്റലിന് എതിർ വശത്തായി പഞ്ഞിക്കൽ പാപ്പി പുതുതായി…
കാഠ്‌മണ്ഡു: നേപ്പാളിൽ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 903 ആയി ഉയർന്നതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.…
ആദ്യമായി വീട് വാങ്ങുന്നവരാണ് വിപണിയുടെ പ്രധാന ശക്തി; വീടുകളുടെ വില ഇനിയും ഉയരുമെന്ന് ക്യാപ്റ്റൻ റെനി ജോസഫ് QFA അയർലണ്ടിലെ…