Buzz News

നടിയെ അക്രമിച്ച കേസ്: സാക്ഷിയെ സ്വാധീനിക്കാന്‍ യോഗം ചേര്‍ന്നു

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ വിസ്താരങ്ങളും വിചാരണയും നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സാക്ഷികളെ സ്വാധീനിക്കാനും മൊഴിമാറ്റാനുമുള്ള ശ്രമങ്ങള്‍ നടന്നതിന്റെ പരാമര്‍ശങ്ങള്‍ നിലനില്‍ക്കേ സാക്ഷികളെ സ്വാധീനിക്കാനുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത് കൊച്ചിയില്‍ ചേര്‍ന്ന കൂട്ടയോഗത്തിലാണെന്ന് പോലീസ്. ഈ യോഗത്തില്‍ കക്ഷിയെ സ്വാധീനിക്കാന്‍ കത്തെഴുതി പോലീസിന്റെ സംശയത്തിന്റെ നിഴലിലായ ഗണേഷ്‌കുമാറിന്റെ പി.എ. പ്രദീപ് പങ്കെടുത്തിരുന്നോ എന്നാണ് പുതിയ അന്വേഷണം.

നടിയെ അക്രമിച്ച സംഭവത്തിന്റെ വിചാരണ ആരംഭിക്കുന്നത് കഴിഞ്ഞ ജനുവരിയിലാണ്. എന്നാല്‍ അതിന് തൊട്ടുമുന്‍പ് കൊച്ചിയിലെ നക്ഷത്രഹോട്ടലില്‍ വച്ച് ഇക്കാര്യത്തെക്കുറിച്ച് പ്രവര്‍ത്തിക്കാനും തീരുമാനിക്കാനും ഗൂഡാലോചനകള്‍ നടത്താനുമായി യോഗം ചേര്‍ന്നു എന്ന് പോലീസിന് വിവരം ലഭിച്ചു. ഈ കേസിന് തൊട്ടുമുന്‍പ് യോഗം ചേര്‍ന്നതാണ് സംശയത്തിന്റെ നിഴല്‍ വീഴാനുള്ള പ്രധാന കാരണം. എന്നാല്‍ കാസര്‍കോഡുനിന്നും പ്രദീപ് ആരൊയൊക്കെ ബന്ധപ്പെട്ടുവെന്നും മറ്റുമുള്ള പ്രധാന വിവരങ്ങള്‍ ഇതിനകം പോലീസിന് ലഭ്യമായിട്ടുണ്ട്.

Newsdesk

Recent Posts

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

3 hours ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

5 hours ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

1 day ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

1 day ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

1 day ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

2 days ago