ന്യൂഡൽഹി: ഓക്സ്ഫോർഡ് കോവിഡ് വാക്സിൻ ഫെബ്രുവരിയോടെ ഇന്ത്യയിൽ ലഭ്യമാക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്. ആരോഗ്യസംരക്ഷണ തൊഴിലാളികൾക്കും പ്രായമായവർക്കും ഓക്സ്ഫോർഡ് കോവിഡ് -19 വാക്സിൻ അടുത്ത വർഷം ഫെബ്രുവരിയിലും പൊതുജനങ്ങൾക്ക് ഏപ്രിൽ മാസത്തിലും ലഭ്യമാകുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാർ പൂനവല്ല പറഞ്ഞു.
പരമാവധി 1000 രൂപയ്ക്ക് പൊതുജനങ്ങൾക്ക് ആവശ്യമായ രണ്ട് ഡോസുകൾ നല്കാനാകുമെന്നും പൂനവല്ല അറിയിച്ചു. 2024-ഓടെ എല്ലാ ഇന്ത്യക്കാര്‍ക്കും വാക്സിൻ ലഭിയ്ക്കും എന്നും അദ്ദേഹം അറിയിച്ചു.
വിതരണ പരിമിതികൾ, അടിസ്ഥാന സൗകര്യങ്ങൾ, വാക്സിൻ ലോജിസ്റ്റിക്, ബജറ്റ്, വാക്സിൻ എടുക്കാനുള്ള ആളുകളുടെ താൽപര്യം തുടങ്ങി നിരവധി പ്രശ്നങ്ങൾ കൊണ്ടാണ് രണ്ടോ മൂന്നോ വർഷം എല്ലാ ഇന്ത്യക്കാർക്കും വാക്‌സിൻ ലഭിക്കാൻ വൈകുമെന്ന് പറയുന്നത്.
പരീക്ഷണത്തിൽ ഇതുവരെ പരാതികളൊന്നും ഉണ്ടായിട്ടില്ലയെന്നും, ഒരു മാസത്തിനുള്ളിൽ ഇന്ത്യയിൽ നടത്തിയ അന്തിമ പരീക്ഷണങ്ങളുടെ ഫലങ്ങൾ പുറത്തുവരുമെന്നും സിറം സിഇഒ അദർ പൂനവല്ല അറിയിച്ചു.
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…