Entertainment

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബർ പതിനൊന്ന് വെള്ളിയാഴ്ച്ച ആരംഭിച്ചു.


രാജ് സാഗർ ഫിലിംസിൻ്റെ ബാനറിൽ രമേഷ് ഗോപിനാഥനാഥ് ഈ ചിത്രം നിർമ്മിക്കുന്നു.
കേന്ദ്ര ഭരണ പ്രദേശമായ മാഹി അയിഷാ മൻസിലിൽ നടന്ന പൂജാ ചടങ്ങോടെയായിരുന്നു ചിത്രീകരണത്തിനു തുടക്കമായത്.


ചലച്ചിത്ര പ്രവർത്തകർ, അണിയറപ്രവർത്തകർ, ബന്ധുമിത്രാദികൾ സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിലെ പ്രമുഖർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ശ്രീമതി ഉഷാ ശ്രീധരൻ, സ്നിഷ രമേഷ് എന്നിവർ ആദ്യ ഭദ്രദീപം തെളിയിച്ചു.
പോണ്ടിച്ചേരി മുൻ ആഭ്യന്തര വകുപ്പുമന്ത്രി ഈ. വത്സരാജ്, വ്യവസായ പ്രമുഖൻ സുധാകരൻ പൂക്കോട് ഉൾപ്പെടെ ചലച്ചിത്ര പ്രവർത്തകരും ബന്ധുമിത്രാദികളും ചേർന്ന് ഈ ചടങ്ങ് പൂർത്തികരിച്ചു.


തുടർന്ന് പ്രശസ്‌ത നിർമ്മാതാവും എക്സിബിറ്ററുമായ നിർത്താൻ ലിബർട്ടി ബഷീർ സ്വിച്ചോൺ കർമ്മവും, മാഹി എം .എൽ എ. അഡ്വ.ടി.ഷോട്ടിൽ കുമാർ ഫസ്റ്റ് ക്ലാപ്പും നൽകിയതോടെ ചിത്രീകരണത്തിലേക്കു കടന്നു .
കോട്ടയം നസീറാണ് ആദ്യ ഷോട്ടിൽ അഭിനയിച്ചത്.
പൂർണ്ണമായും ഹൊറർ ത്രില്ലർ ജോണറിലുള്ള ഒരു ചിത്രമാണിത്.


ഏറെക്കാലമായി കണ്ണൂരും പരിസരങ്ങളിലും.
പ്രമാദമായി മാറിയ ഒരു കേസിൻ്റെ അന്വേഷണത്തിനായി അസിൻ്റൻ്റ് കമ്മീഷണർ അനുപമ ഇക്ബാൽ നിയോഗിക്കപ്പെടുന്നതോടെ
അരങ്ങേറുന്ന സംഭവങ്ങളാണ് ഹൊറർ ത്രില്ലറായി അവതരിപ്പിക്കുന്നത്.
തുടക്കം മുതൽ ഉദ്യേഗത്തിൻ്റെ മുൾമുനയിലൂടെയാണ് കഥാ പുരോഗതി.
അമലാ പോളിനു പുറമേ വിജയ് ബാബു, ഇർഷാദ്, കോട്ടയം നസീർ,ഇന്ദ്രൻസ്, ബിനു പപ്പു, മുക്ത, റോണി ഡേവിഡ് രാജ്, ഉയിർ ഹരീഷ്, ദീപൻ ശിവരാമൻ , ആദ്യാ അമിത് .
എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
പാൻ ഇൻഡ്യൻ സിനിമയായിട്ടാണ് ഈ ചിത്രം എത്തുന്നത്.
എം പി സുനീഷിൻ്റേതാണ് തിരക്കഥ.
ഛായാഗ്രഹണം- അജയ് ഡേവിഡ് കാച്ചപ്പിള്ളി.
എഡിറ്റിംഗ്- സൂരജ് ഈ. എസ്.
ഗാനങ്ങൾ – ഹരി നാരായണൻ,മുത്തു വിവേക് മൂഴുക്കുന്ന്.
സംഗീതം – നന്ദഗോപൻ & കെ.കെ. നിഷാദ്.
കലാസംവിധാനം – സാബു റാം.
മേക്കപ്പ് – രഞ്ജിത്ത് അമ്പാടി.
കോസ്‌റ്റ്യും ഡിസൈൻ- സമീരാ സനീഷ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – കെ.ജെ. വിനയൻ.
അസ്സോസ്സിയേറ്റ് ഡയറക്ടേർസ്- ആകാശ്. എം, സജി മുണ്ടൂർ, രാഹുൽ കൃഷ്ണൻ വി.
സൗണ്ട് ഡിസൈൻ -രംഗനാഥ് രവി.
കോറിറയോഗ്രാഫി- ദിനേശ് കുമാർ, അനു വിശ്വനാഥ്.
ആക്ഷൻ – പി.സി സ്റ്റണ്ട്സ്, മൈക്കിൾ, അഷറഫ് ഗുരുക്കൾ.
സ്റ്റിൽസ്- ഷിബി ശിവദാസ്.
ഫിനാൻസ് കൺട്രോളർ- ലൈൻ പ്രൊഡ്യൂസർ- സുജൻ കുമാർ.
അനിൽകുമാർ മാങ്കാവ് – ഫിനാൻസ് മാനേജേഴ്‌സ് – ദിലീപ് കുമാർ എം കെ, ബിജു പാറക്കൽ.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ- ഷംനാസ്.എം അഷറഫ്.
പ്രൊഡക്‌ഷൻ എക്സികുട്ടീവ്- അഷറഫ് പഞ്ചാര.
പ്രൊഡക്ഷൻ കൺട്രോളർ – തോബിയാസ്.
തലശ്ശേരി, മാഹി വടകര,കണ്ണൂർ കൂത്തുപറമ്പ് എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

വാഴൂർ ജോസ്.

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

പാതി മറച്ച ദിലീപിൻ്റെ മുഖം, ഒരു തലയോട്ടിയും!ദുരൂഹതയും ആകാംക്ഷയും ഉയർത്തി ‘ഹെനോക്കിൻ്റെ’ ഫസ്റ്റ് ലുക്ക്

പാതി മറച്ച ദിലീപിൻ്റെ മുഖം, ഒരു തലയോട്ടിയും ഒപ്പം.ഉല്ലാസ് കൃഷ്‌ണ സംവിധാനം ചെയ്യുന്ന 'ഹെനോക്ക്' എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട…

2 hours ago

ലെറ്റർകെന്നിയിൽ ലാസ്യ കലാക്ഷേത്രയുടെ പ്രൊഫഷണൽ ഭരതനാട്യം ക്ലാസുകൾക്ക് തുടക്കം

ലെറ്റർകെന്നി: ഇന്ത്യൻ ശാസ്ത്രീയ നൃത്തരൂപമായ ഭരതനാട്യത്തിന്റെ പാരമ്പര്യവും സൗന്ദര്യവും പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെ ലെറ്റർകെന്നിയിൽ ലാസ്യ കലാക്ഷേത്രയുടെ പ്രൊഫഷണൽ…

5 hours ago

കിൽക്കെന്നി മലയാളി അസോസിയേഷന് നവനേതൃത്വം

കിൽക്കെന്നി (അയർലൻഡ്): അയർലൻഡിലെ പ്രമുഖ മലയാളി സാമൂഹിക സാംസ്കാരിക കൂട്ടായ്മകളിലൊന്നായ കിൽക്കെന്നി മലയാളി അസോസിയേഷന് (KMA) പുതിയ ഭരണസമിതി നിലവിൽ…

6 hours ago

അയർലണ്ടിൽ കത്തോലിക്കാ ബിഷപ്പുമാരുടെ എണ്ണം ഗണ്യമായി കുറയും; രൂപതകളുടെ പുനഃസംഘടനയ്ക്ക് സാധ്യത

അയർലണ്ടിലെ കത്തോലിക്കാ സഭയിൽ ബിഷപ്പുമാരുടെ എണ്ണം ഗണ്യമായി കുറയാൻ സാധ്യത. സഭയുടെ ഭരണസംവിധാനത്തിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായാണ് ഈ…

7 hours ago

മൈക്രോസോഫ്റ്റിൽ വൻ മാറ്റത്തിന് നീക്കം; 60,000 ജീവനക്കാർക്ക് സ്വമേധയാ പിരിഞ്ഞു പോകാം

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലെ വൻ നിക്ഷേപങ്ങൾക്കും ചെലവ് നിയന്ത്രണത്തിനുമിടയിൽ ജീവനക്കാർക്ക് സ്വമേധയാ ജോലി വിടുന്നതിനുള്ള സാമ്പത്തിക പാക്കേജ് വാഗ്ദാനം…

8 hours ago

നിയമവിരുദ്ധ പടക്കങ്ങൾ വിപണിയിൽ വ്യാപകം; ഹാലോവീനിന് മുന്നോടിയായി ഗാർഡയുടെ മുന്നറിയിപ്പ്

ഹാലോവീൻ ആഘോഷങ്ങൾ അടുത്തിരിക്കെ, സുരക്ഷിതമല്ലാത്ത പടക്കങ്ങൾ വിപണിയിൽ വ്യാപകമായി ലഭിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അയർലണ്ടിലെ ഗാർഡ (Gardaí). ശക്തിയേറിയ പടക്കങ്ങളും തകരാറുള്ള…

1 day ago