പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള സിനിമക്കു പരിചയപ്പെടുത്തുന്നു.
എസ്.ഐ ടെസ്റ്റ് കഴിഞ്ഞ് ഡ്യൂട്ടിയിൽ പ്രവേശിക്കുന്ന അഞ്ചു പൊലീസ് ഉദ്യോഗസ്ഥരും അവരുടെ സീനിയറായ ഒരുദ്യോഗസ്ഥൻ്റേയും ഔദ്യോഗിക ജീവിതത്തിലൂടെയാണ് ലോ ആൻഡ് ഓർഡർ എന്ന ഈ ചിത്രത്തിൻ്റെ കഥ പറയുന്നത്. സീനിയർ പൊലീസ് ഓഫീസറെ പ്രകാശ് വർമ്മയാണ് അവതരിപ്പിക്കുന്നത്.
അഞ്ചു ചെറുപ്പക്കാരുടെ ആലോചന പലരിലേക്കും നീണ്ടിരുന്നു. പിന്നീടാണ് ഈ കഥാപാത്രങ്ങൾ ഫ്രഷ് മുഖം ആകുന്നതാണു നല്ലതെന്ന അഭിപ്രായം സജീവമായത്. അതാണ് ഈ ചെറുപ്പക്കാരുടെ കഥാപാത്രങ്ങൾ പുതുമുഖങ്ങളിലെത്തിയതെന്ന് സംവിധായകൻ രഞ്ജിത്ത് പറഞ്ഞു.
മൂന്നു മാസത്തിലേറെ നീണ്ടുനിന്ന അന്വേഷണത്തിലൂടെയാണ് ഇവരെ കണ്ടെത്തിയതെന്നും രഞ്ജിത്ത് പറഞ്ഞു. അരുൺ അയ്യപ്പൻ, ഫിറോസ്.എം.കെ, ബിജു കുര്യൻ, സെബാസ്റ്റ്യൻ പോൾ, ബെന്നി വർഗീസ് എന്നീ കഥാപാത്രങ്ങളെയാണ് ഇവർ പ്രതിനിധാനം ചെയ്യുന്നത്.
അരുൺ അയ്യപ്പനെ അവതരിപ്പിക്കുന്നത് ഋതു ദേവ് അയ്യപ്പനാണ്. ഷനൂദ് ഇബ്രാഹിം ഫിറോസ്.എം.കെയെ അവതരിപ്പിക്കുന്നു. ബിജു കുര്യൻ എന്ന കഥാപാത്രത്തെ ഡോൺ മൈക്കിൾ അവതരിപ്പിക്കുന്നു. അനശ്വരനടനായ രാജൻ.പി.ദേവിൻ്റെ ചെറുമകൻ കൂടിയാണ് ഡോൺ മൈക്കിൾ.
നിജാദ് ബാബു തോമസ്സാണ് സെബാസ്റ്റ്യൻ പോളിനെ അവതരിപ്പിക്കുന്നത്. ബെന്നി വർഗീസിനെ സജൽ സുദർശനൻ അവതരിപ്പിക്കുന്നു.
വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ അവതരിപ്പിക്കുന്ന ഈ ചിത്രം സത്യം സിനിമാസ്, മഹാ സുബൈർ മൂവി ക്ഷേത്രയുടെ ബാനറിൽ പ്രേമചന്ദ്രൻ.എ.ജി, മഹാ സുബൈർ എന്നിവർ നിർമ്മിക്കുന്നു. സമീപകാല മലയാള സിനിമയിലെ ഏറ്റവും മികച്ച റിയലിസ്‌റ്റിക്ക് ആക്ഷൻ ത്രില്ലർ മൂവി കൂടിയാണ്.
നമ്മുടെ മെട്രോ നഗരങ്ങളുടെ പിന്നാമ്പുറങ്ങളിലെ ദുരൂഹതകൾ ഏറെ ഞെട്ടിക്കുന്നതാണ്. അതിലേക്ക് വിരൽ ചൂണ്ടുന്ന ഈ ചിത്രം നമ്മുടെ സമൂഹത്തിൻ്റെ നേർക്കാഴ്ച്ച തന്നെയാണ്. മുഴുനീള ആക്‌ഷൻ ത്രില്ലറായി അവതരിപ്പിക്കുന്ന ഈ ചിത്രം മികച്ച ഇമോഷണൽ ഡ്രാമക്കും ഏറെ പ്രാധാന്യം നൽകുന്നു. ചിത്രത്തിൽ മമ്മൂട്ടിയുടെ സജീവ സാന്നിദ്ധ്യവും ഏറെ സജീവമായി പറഞ്ഞു കേൾക്കുന്നു.
രഞ്ജിത്തിൻ്റെ ബ്ലാക്ക് എന്ന ചിത്രത്തിലെ കാരിക്കാമുറി ഷണ്മുഖനെയാണ് മമ്മൂട്ടി അവതരിപിക്കുന്നതെന്നാണ് വിവരം.
വൻ വിജയം നേടിയ ബ്ലാസ്റ്റ് എന്ന ചിത്രത്തിലൂടെ മിന്നും പ്രകടനം കാഴ്ച്ച വച്ച അഭിരാമിയും സുപ്രധാനമായ കഥാപാതത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ.
ഷെർഷ ഷെരിഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആൻ്റണി, ബോബി കുര്യൻ, വി.കെ.പ്രകാശ്, സുരേഷ് കൃഷ്‌ണ, ജോയ് മാത്യു, ദേവൻ, ആനന്ദ് മൻമഥൻ, ജോണി ആൻ്റെണി ഭീമൻരഘു, നന്ദു, ജെയ്സ് ജോസ്, അസിം ജമാൽ, ഗായത്രി അശോക്, അജയ് വാസുദേവ്, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, അക്ഷയ് രാധാകൃഷ്ണൻ, മോഹൻ ജോസ്, മാധുരി, സാബുമോൻ ഗുണ്ടുകാട്, സാബു, മുരുകൻ, സന്ധ്യാ രാജേന്ദ്രൻ, വൈഷ്‌ണവി, രമാദേവി, അംബികാനായർ എന്നിവരും പ്രധാന താരങ്ങളാണ്.
ഉദയ് കൃഷ്‌ണയുടേതാണ് തിരക്കഥ.
ഗാനങ്ങൾ – ഷിബു ചക്രവർത്തി.
സംഗീതം – ജോ ഡാനിയേൽ.
പശ്ചാത്തല സംഗീതം – ബിജിപാൽ.
ഛായാഗ്രഹണം – പ്രശാന്ത് രവീന്ദ്രൻ.
എഡിറ്റിംഗ് – മനോജ് കണ്ണോത്ത്.
കലാസംവിധാനം – സാബു റാം.
മേക്കപ്പ് – റോഷൻ.എൻ.ജി.
കോസ്റ്റ്യും ഡിസൈൻ – സമീരാ സനീഷ്.
സ്റ്റിൽസ് – പ്രേംലാൽ പട്ടാഴി.
സൗണ്ട് ഡിസൈൻ – കിഷൻ സപ്താ.
ലൈൻ പ്രൊഡ്യൂസർ -സുനിൽ സിംഗ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – വി ബോസ്.
ഡിസൈൻ – ആൻ്റെണി സ്റ്റീഫൻ.
കാസ്റ്റിംഗ് ഡയറക്ടർ – ശാലിനി.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – പ്രസാദ് നമ്പ്യാങ്കാവ്.
പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ.
കൊച്ചി, തിരുവനന്തപുരം, കോട്ടയം. വയനാട്, കണ്ണൂർ എന്നിവിടങ്ങളിലായി തൊണ്ണൂറു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണത്തോടെ പൂർത്തിയായിരിക്കുന്ന ഈ ചിത്രം സത്യം സിനിമാസ് സെപ്റ്റംബർ പതിനെട്ടിന് പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…
പണപ്പെരുപ്പ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ 2.25…
അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…
ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…
മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…