പാലക്കാട്: കാണാതായ പതിനെട്ടുകാരി യുവാവിന്റെ വീട്ടുകാർ പോലും അറിയാതെ യുവാവിന്റെ വീട്ടിൽ ഒളിവിൽ താമസിച്ചത് പത്ത് വർഷം. പത്ത് വർഷത്തിന് ശേഷം ഇരുവരും മറ്റൊരു വീട്ടിലേക്ക് വാടകയ്ക്ക് മാറിയതോടെയാണ് സംഭവം പുറത്തായത്. മൂന്നുമാസം മുന്‍പാണ് ഇവർ വീട്ടില്‍ നിന്നു മാറി താമസിച്ചത്.
2010 ഫെബ്രുവരിയിലാണ് യുവതിയെ കാണാതാകുന്നത്. തുടർന്ന് യുവതിയെ കാണാനില്ലെന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി. അന്ന് യുവാവിനെ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തിരുന്നെങ്കിലും പോലീസിന് വിവരങ്ങളൊന്നും കിട്ടിയില്ല.
ചെറിയ വീട്ടിലെ ഒറ്റമുറിയില്‍ ശുചിമുറി പോലുമില്ലാതെ മൂന്നു മാസം മുൻപ് വരെ യുവതി യുവാവിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. വീട്ടുകാരറിയാതെ ഭക്ഷണവും മറ്റും എത്തിച്ചു നൽകി. മുറി പുറത്തു നിന്നും പൂട്ടിയ ശേഷമാണ് യുവാവ് പുറത്ത് പോയിരുന്നത്.
രാത്രി വീട്ടുകാര്‍ അറിയാതെയാണ് ശൗചാലയത്തിൽ പോയിരുന്നതെന്ന് ഇരുവരും പോലീസിൽ മൊഴി നൽകി. കഴിഞ്ഞ മാര്‍ച്ച് മൂന്നിന് യുവാവിനെ കാണാനില്ലെന്ന് പറഞ്ഞു വീട്ടുകാർ പരാതി നൽകി. പിന്നീട് യുവാവിനെ നെന്മാറ കവലയിൽ വെച്ച് സഹോദരൻ കണ്ടതോടെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്.
പ്രായപൂര്‍ത്തിയായ തങ്ങൾ ഒരുമിച്ച് ജീവിക്കുകയാണെന്നാണ് ഇരുവരും പോലീസിന് മൊഴി നൽകി. തുടർന്ന് ഇവരെ കോടതിയില്‍ ഹാജരാക്കിയതിനു ശേഷം വിട്ടയച്ചു.
2026 മാർച്ച് 8-ന് WMF വുമൺസ് ഫോറം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വെബിനാർ, അന്താരാഷ്ട്ര വനിതാദിനത്തിന് കരുത്തുറ്റ സന്ദേശമായി. സ്ത്രീകളുടെ…
പണപ്പെരുപ്പ മുന്നറിയിപ്പിനെത്തുടർന്ന് , അടുത്തയാഴ്ച പലിശ നിരക്ക് ഉയർത്തുമെന്ന് ഓസ്‌ട്രേലിയയുടെ കേന്ദ്ര ബാങ്കിനോട് വെസ്റ്റ്പാക്, നാഷണൽ ഓസ്‌ട്രേലിയ ബാങ്ക്, കോമൺവെൽത്ത്…
ഐറിഷ് പൗരന്മാരെ സഹായിക്കുന്നതിനായി ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ സർക്കാർ ചാർട്ടർ വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് ഡബ്ലിനിൽ എത്തിച്ചേരും.അബുദാബിയിൽ നിന്ന് 217…
Join us for a special evening honouring the life and legacy of Scientology founder Mr.…
കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…
താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…