Buzz News

വോട്ടര്‍പട്ടികയില്‍ പേരുണ്ടെങ്കിലേ വാക്‌സില്‍ ലഭിക്കുകയുള്ളൂ : ആരോപണവുമായി തൃണമൂല്‍

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗരേഖയ്‌ക്കെതിരെ ശക്തമായ ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം പുറത്തു വന്ന ആരോഗ്യ മന്ത്രാലയത്തിലെ മാര്‍ഗരേഖയില്‍ 50 വയസിന് മുകളില്‍ ഉള്ളവരെയാണ് ആദ്യം വാക്‌സിനേഷനുകള്‍ നല്‍കുന്നതിനായി പരിഗണിക്കുകയെന്നും എന്നാല്‍ അത് വോട്ടര്‍ പട്ടിക അനുസരിച്ചായിരിക്കുമെന്നതിനെ ചൊല്ലിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് വിവാദം അഴിച്ചു വിട്ടിരിക്കുന്നത്.

തൃണമൂര്‍ കോണ്‍ഗ്രസിന്റെ വാദപ്രകാരം ഇന്ത്യ മഹാരാജ്യത്തിലെ എല്ലാവര്‍ക്കും വാക്‌സിനേഷന് അവകാശമുണ്ടെന്നും അത് വെറും വോട്ടര്‍ പട്ടികയിലെ പേര് ഉള്ളവര്‍ക്ക് മാത്രമാണെന്ന് പറഞ്ഞു നിജപ്പെടുത്തുന്നതും ഒട്ടും ശരിയല്ലെന്നുമാണ് വാദം. സര്‍ക്കാരിന്റെ ഇത്തരം മനോഭാവം ഒട്ടും ശരിയല്ലെന്നും എല്ലാവരേയും രാജ്യത്തിന്റ പൗരന്മാരായി പരിഗണിക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ബംഗാള്‍ വിഭാഗം പ്രസിഡണ്ടുമായ ശന്തനു സെന്‍ അഭിപ്രായപ്പെട്ടു.

Newsdesk

Recent Posts

പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…

5 hours ago

അയർലണ്ടിൽ വാരാന്ത്യത്തിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; മൂന്ന് കൗണ്ടികൾക്ക് സ്റ്റാറ്റസ് യെല്ലോ വിൻഡ് അലേർട്ട് നൽകി

താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…

18 hours ago

ഫുഡ് ചലഞ്ചുമായി അയർലണ്ട് മലയാളികൾ; ചാരിറ്റി സംഘടനകള്‍ക്കായുള്ള ധനസമാഹരണം ലക്ഷ്യം

അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…

19 hours ago

അലക്സാണ്ടർ സഹോദരങ്ങൾ കുറ്റക്കാർ; സെക്സ് ട്രാഫിക്കിംഗ് കേസിൽ മാൻഹട്ടൻ കോടതിയുടെ വിധി

ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…

20 hours ago

ഡെട്രോയിറ്റ് മാർ തോമാ ചർച്ചിൽ ലോക പ്രാർത്ഥനാ ദിനം ആചരിച്ചു

ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…

20 hours ago

VMASC കരിയര്‍ ഡേ മാര്‍ച്ച് 15 ഞായറാഴ്ച്ച

ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…

20 hours ago