തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുമായി പുറത്തിറങ്ങിയ ശബ്ദരേഖയെക്കുറിച്ച് വന്‍വിവാദങ്ങള്‍ നടന്നിരുന്നു. ശബ്ദരേഖയില്‍ പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ സ്വപ്‌ന സുരേഷിന് മൊഴിനല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ വാസ്തവതത്തില്‍ ഇതിന് പിന്നില്‍ പോലീസിലെ ചിലരായിരുന്നുവെന്ന് സ്വപ്‌ന തന്നെ വെളിപ്പെടുത്തി. ഇതെക്കുറിച്ച് വിണ്ടും കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സ്വപ്‌ന ഇത് വെളിപ്പെടുത്തിയത്.
അതേസമയം കഴിഞ്ഞ ഓഗസ്റ്റ് ആറിന് നടന്ന സംഭാഷണമാണ് പുറത്തു വന്നതെന്നും ഉന്നത നിര്‍ദ്ദേശ പ്രകാരം സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ചിലെ ഉദ്യോഗസ്ഥനാണ് ഈ ഓപ്പറേഷന് നേതൃത്വം നല്‍കിയതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായി വിവരങ്ങള്‍ ലഭിച്ചു. അതേസമയം കേന്ദ്ര ഉദ്യോഗസ്ഥന്മാര്‍ ഔദ്യോഗികമായി ചോദ്യം ചെയ്യലുകള്‍ നടത്തുന്നുണ്ടെങ്കിലും സ്വപ്‌നയ്ക്ക് കാവലും മറ്റും ചെയ്തിരുന്നത് കേരള പോലീസ് തന്നെയാണ്.
ഈ ഡ്യൂട്ടിയില്‍ നിന്നിരുന്ന ഉദ്യോഗസ്ഥയാണ് തന്റെ ഫോണില്‍ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെ ഫോണില്‍ വിളിക്കുകയും തുടര്‍ന്ന് ഫോണ്‍ ഉദ്യോഗസ്ഥന് കൈമാറുകയും സ്വപ്‌ന സംസാരിക്കുകയും ചെയ്തത്. എന്നാല്‍ മറുവശത്തുള്ള ഉദ്യോഗസ്ഥന്‍ ആരാണെന്നോ, എത്രപേര്‍ ചേര്‍ന്നു വിളിച്ചതാണെന്നോ എന്നൊന്നും തനിക്ക് വ്യക്തതയില്ലെന്ന് സ്വപ്‌ന തുറന്നു പറഞ്ഞു.ഫോണില്‍ പറയേണ്ടുന്ന കാര്യങ്ങള്‍ എന്താണെന്ന് ആദ്യമേ തന്നോട് ധരിപ്പിച്ചിരുന്നുവെന്നും ഇത് സ്‌പെഷ്യല്‍ ഉദ്യോഗസ്ഥന്‍ റിക്കോര്‍ഡ് ചെയ്യുമെന്നും വ്യക്തമാക്കിയിരുന്നു. ഈ ഭാഗമാണ് മാധ്യമങ്ങളിലേക്ക് ചോര്‍ന്നത്.
അതെസമയം തന്നെ മാപ്പു സാക്ഷിയാക്കാമെന്നും എന്നാല്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കണമെന്നും ഇ.ഡി. വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാല്‍ മൊഴി കൃത്യമായി പൂര്‍ണ്ണമായി വായിച്ചു നോക്കാന്‍ തന്നെ സമ്മതിക്കാതെ ധൃതിപിടിച്ച് ഒപ്പിടുവിച്ചതാണെന്നും പറയുന്ന ശബ്ദരേഖയാണ് ചോര്‍ന്നത്. ഇതാണ് വന്‍ വിവാദം സൃഷ്ടിച്ചിരുന്നത്. അതുപോലെ ശിവശങ്കറിനൊപ്പം ദുബായില്‍ പോയി മുഖ്യമന്ത്രിക്ക് വേണ്ടി ‘ഫിനാന്‍ഷ്യല്‍ നെഗോസേഷ്യന്‍’ നടത്തിയെന്നു പറയാന്‍ സമ്മര്‍ദ്ദമുണ്ടെന്നാണ് സന്ദേശത്തിലുള്ളത്.
ദമ്മാം: സൗദി മലയാളി സമാജം സംഘടിപ്പിക്കുന്ന സൗദി മലയാളി ലിറ്റററി ഫെസ്റ്റിന്റെ രണ്ടാം പതിപ്പിന് സെപ്റ്റംബർ 23ന് ഔദ്യോഗിക തുടക്കമാകും.…
അയർലണ്ടിൽ വീടുകളോട് അനുബന്ധിച്ചുള്ള ചെറിയ നിർമാണങ്ങൾക്ക് കൂടുതൽ ഇളവ് നൽകുന്ന പുതിയ Exempted Development Regulations for Residential Dwellings…
തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കെഎസ്എസ്ഐഎ എംഎസ്എംഇ പുരസ്കാര ദാന ചടങ്ങിൽ…
അയർലണ്ടിൽ e-സ്കൂട്ടറുകളുമായി ബന്ധപ്പെട്ട അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, പ്രമുഖ കായികോപകരണ വിൽപ്പന ശൃംഖലയായ Decathlon Ireland തങ്ങളുടെ ഐറിഷ് വെബ്സൈറ്റിലൂടെ…
ChatGPTയുടെ നിർമ്മാതാക്കളായ OpenAI അയർലണ്ടിൽ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ 250 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന്…
അയർലണ്ടിൽ പുതിയ വാടകനിയമങ്ങൾ നിലവിൽ വന്നതിന് പിന്നാലെ, നിലവിലെ വാടകക്കാരെ വീടുവിടാൻ സാമ്പത്തിക സമ്മർദത്തിലാക്കി വിപണി നിരക്കിൽ വീണ്ടും വാടക…