ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗരേഖയ്‌ക്കെതിരെ ശക്തമായ ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം പുറത്തു വന്ന ആരോഗ്യ മന്ത്രാലയത്തിലെ മാര്‍ഗരേഖയില്‍ 50 വയസിന് മുകളില്‍ ഉള്ളവരെയാണ് ആദ്യം വാക്‌സിനേഷനുകള്‍ നല്‍കുന്നതിനായി പരിഗണിക്കുകയെന്നും എന്നാല്‍ അത് വോട്ടര്‍ പട്ടിക അനുസരിച്ചായിരിക്കുമെന്നതിനെ ചൊല്ലിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് വിവാദം അഴിച്ചു വിട്ടിരിക്കുന്നത്.
തൃണമൂര്‍ കോണ്‍ഗ്രസിന്റെ വാദപ്രകാരം ഇന്ത്യ മഹാരാജ്യത്തിലെ എല്ലാവര്‍ക്കും വാക്‌സിനേഷന് അവകാശമുണ്ടെന്നും അത് വെറും വോട്ടര്‍ പട്ടികയിലെ പേര് ഉള്ളവര്‍ക്ക് മാത്രമാണെന്ന് പറഞ്ഞു നിജപ്പെടുത്തുന്നതും ഒട്ടും ശരിയല്ലെന്നുമാണ് വാദം. സര്‍ക്കാരിന്റെ ഇത്തരം മനോഭാവം ഒട്ടും ശരിയല്ലെന്നും എല്ലാവരേയും രാജ്യത്തിന്റ പൗരന്മാരായി പരിഗണിക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ബംഗാള്‍ വിഭാഗം പ്രസിഡണ്ടുമായ ശന്തനു സെന്‍ അഭിപ്രായപ്പെട്ടു.
കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മെയ് 4ന് പ്രഖ്യാപിക്കുമ്പോൾ, ഏറെ ആവേശം നിറഞ്ഞ ചർച്ചകളാണ് ചൂടുപിടിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും…
ഡാലസ് : ഇർവിങ് സെൻറ് ജോർജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയിൽ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മെയ് 1,…
ഡാലസ്: അമേരിക്കൻ മലയാളി മാധ്യമരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കും വേറിട്ട വാർത്താ സംസ്കാരത്തിനും തുടക്കമിട്ട 'ഡി മലയാളി' ഓൺലൈൻ ദിനപത്രത്തിന്റെ ഒന്നാം…
വാഷിംഗ്ടൺ: അമേരിക്കയിലെ H-1B വിസ അനുവദിക്കുന്നത് മൂന്ന് വർഷത്തേക്ക് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ അംഗങ്ങൾ നിയമനിർമ്മാണ സഭയിൽ ബിൽ അവതരിപ്പിച്ചു.…
വാഷിംഗ്ടൺ: വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെയുണ്ടായ വെടിവെപ്പിന് മുന്നോടിയായി നടത്തിയ തമാശകളുടെ പേരിൽ പ്രശസ്ത ഹാസ്യതാരം ജിമ്മി കിമ്മലിനെ പുറത്താക്കണമെന്ന്…
ലൂസിയാന :അമേരിക്കയിലെ ലൂസിയാനയിലുള്ള വിൻസ്‌ബോറോ നഗരത്തിലെ മേയർ ആലീസ് വാലസിനെ (50) സർക്കാർ ആനുകൂല്യങ്ങളിൽ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് പോലീസ് അറസ്റ്റ്…