തിരുവനന്തപുരം : കേരളത്തിൽ ഇന്ന് വീണ്ടും കോവിസ് രോഗികൾ 8000 കഴിഞ്ഞു. കേരളത്തിൽ ഇപ്പോഴുള്ള ശരാശരി കോവിഡ് ബാധിതരുടെ എണ്ണം ഏഴായിരത്തിനും എട്ടായിരത്തിനും ഇടയിൽ ആണ് . ഈ ശരാശരി കോവിഡ് രോഗികളുടെ എണ്ണം ഉയർന്നു പത്തായിരത്തിന് മുകളിലേക്ക് ആവാനുള്ള സാധ്യതയും വിദൂരമല്ലെന്ന് എന്ന് ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചർ അറിയിച്ചു. ഇന്ന് 23 പേർ കോവിഡ് ബാധിതരായി മരണപ്പെട്ടു. 7527 പേർക്ക് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
ഇന്ന് രോഗം ബാധിച്ചവരിൽ 716 പേരുടെ ഉറവിടം വ്യക്തമല്ല. ഇത് കൂടുതൽ ആശങ്ക ജനിപ്പിക്കുന്നുണ്ട്. ഉറവിടം വ്യക്തമല്ലാത്ത രോഗികളുടെ എണ്ണം കൂടുന്നത് സമൂഹ വ്യാപനത്തിനുള്ള വൻ സാധ്യതകളാണ് ചൂണ്ടിക്കാണിക്കുന്നത്. ജനങ്ങളോട് കൂടുതൽ ജാഗരൂകരാവാൻ ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചർ പറഞ്ഞു. മറ്റു ജില്ലകളിലെ കോവിഡ് ബാധിതരുടെ കണക്കുകൾ ഇപ്രകാരമാണ്. കോഴിക്കോട് 1164, തിരുവനന്തപുരം 1119, എറണാകുളം 952, കൊല്ലം 866, തൃശൂർ 793, മലപ്പുറം 792, കണ്ണൂർ 555, ആലപ്പുഴ 544, പാലക്കാട് 496, കോട്ടയം 474, പത്തനംതിട്ട 315, കാസർഗോഡ് 278, വയനാട് 109, ഇടുക്കി 96 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇത്തവണയും 99 ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചു.
(Photo Credit: H Vibhu.Hindu )
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…