ന്യൂഡല്‍ഹി: ഡല്‍ഹി പോലീസിന്റെ വിദഗ്ധമായ ഓപ്പറേഷനില്‍ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളെ പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഡല്‍ഹിയിലെ പലയിടങ്ങളിലായി വന്‍ അക്രമണവും ബോംബ് ബ്ലാസ്റ്റും പ്ലാന്‍ ചെയ്തതായും ഈ പദ്ധതികളെ ഇല്ലായ്മ ചെയ്തതായും ഡല്‍ഹി പോലീസ് വ്യക്തമാക്കി. ഡല്‍ഹി പോലിസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷനില്‍ പ്രവര്‍ത്തിക്കുന്ന സംഘമാണ് തീവ്രവാദികളെന്നു സംശയിക്കുന്ന രണ്ടുപേരെ പിടികൂടിയത്.
ഇവരെ സാരൈ കാലെ ഖാനില്‍ നിന്നുമാണ് പിടികൂടിയത്. പോലീസും മറ്റു അധികാരികളും ഇവരെ ചോദ്യം ചെയ്തു വരികയാണ്. സാര്‍ൈ കാലിലെ ഖാനിലെ മില്ലേനിയം പാര്‍ക്ക് പരിസരത്തു നിന്നാണ് ഇവരെ കയ്യോടെ പിടികൂടിയത്. ഏറ്റുമുട്ടലുകള്‍ ഉണ്ടാവുമെന്ന് പോലീസ് സംശയിച്ചുവെങ്കിലും മറ്റു അനിഷ്ഠ സംഭവങ്ങള്‍ ഒന്നും തന്നെ നടന്നില്ല. ഇവരില്‍ നിന്നും സെമി ഓട്ടോമാറ്റിക് പിസ്റ്റളുകളും ധാരാളം വെടിയുണ്ടകളും മറ്റും പിടിച്ചെടുത്തു. രണ്ടുപേരും ജമ്മു കാശ്മീര്‍ നിവാസികളാണെന്നാണ് പോലീസിനോട് വെളിപ്പെടുത്തിയത്. നുഴഞ്ഞു കയറ്റക്കാരാണോ എന്നും വിശദമായി അന്വേഷിക്കുന്നുണ്ട്. കാശ്മീരിലെ പാല മൊഹല്ല സ്വദേശിയായ സനാവുള്ള മറിനിന്റെ മകന്‍ അബ്ദുള്‍ ലത്തീഫ് (21), കുപ്‌വായിലെ മുല്ല ഗ്രാമത്തിലുള്ള ബഷിര്‍ അഹമ്മദിന്റെ മകന്‍ അഷ്‌റഫ് ഖാതന (20) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരുടെ കൂട്ടാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ചു വരികയാണ്.
(ചിത്രം: ഫയല്‍ ചിത്രം. പി.ടി.ഐ)
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…