ന്യൂഡല്‍ഹി: ഭാരത് വികാസ് പരിഷത്തിന്റെ ഇത്തവണത്തെ ദേശീയ ജനസേവ സദ്ഭാവന പുരസ്‌കാരത്തിന് ഉമാമഹേശ്വര റാവു അര്‍ഹനായി. ദീര്‍ഘകാലമായി സിനിമാ മേഖലയില്‍ പത്രപ്രവര്‍ത്തകന്‍ എന്ന രിതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഉമാമഹേശ്വര റാവുവിന്റെ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് ജനസേവ സദ്ഭാവന പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത് എന്ന് ഭാരത് വികാസ് പരിഷത്തിന്റെ സംഘടകര്‍ പ്രസ്താവിച്ചു. കഴിഞ്ഞ 40 വര്‍ഷക്കാലമായി സിനിമാ രംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു ഉമാമഹേശ്വര റാവു ഇപ്പോള്‍ രാമോജി ഫിലിം സിറ്റി ചീഫ് മാനേജരായി പ്രവര്‍ത്തിച്ചു വരുന്നു.
ന്യൂഡല്‍ഹിയില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ ഉമാമഹേശ്വര റാവുവിന് അവാര്‍ഡ് വിതരണം ചെയ്തു. ചടങ്ങില്‍ ഭാരത് വികാസ് പരിഷത്തിന്റെ സ്ഥാപകനായ ഡോ. ആര്‍.എസ്. അഹ്‌ലാവത്ത്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഓര്‍ത്തോപീഡിയ ഡിപ്പാര്‍ട്ട്‌മെന്റ് സീനിയര്‍ ശാസ്ത്രജ്ഞന്‍ ഡോ. വിവേക് ദീക്ഷിത്, യുനൈറ്റഡ് ഹ്യൂമന്‍ റൈറ്റ്‌സ് ഫെഡറേഷന്‍ ചെയര്‍മാന്‍ ഡോ. ആചാര്യ മഹാപ്രഭാ കിരണ്‍, ഭാരത് വികാസ് പരിഷത്തിന്റെ പ്രസിഡണ്ട് ഡോ. നരേന്ദ്ര ജയിന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…
AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…
അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…