Buzz News

ലോകപ്രസിദ്ധ മജീഷ്യനും നാസ്തികനുമായ ജെയിംസ് റാന്‍ഡി അന്തരിച്ചു

ന്യൂയോര്‍ക്ക്: ലോകം കണ്ട് പ്രമുഖ മജീഷ്യന്‍, നാസ്തികന്‍ എന്നിവയൊക്കെയായിരുന്ന ജെയിംസ് റാന്‍ഡി ഈ ലോകത്തു നിന്നും വിടവാങ്ങി. ഇനി അമാനുഷികമായ ശാസ്ത്ര വിരുദ്ധ പ്രസ്താവനകളിറക്കി ലോകത്തെ വെല്ലുവിളിക്കാന്‍ അദ്ദേഹം നമ്മോടൊപ്പമില്ല. അതീന്ദ്രിമായ, അമാനുഷിക തീയറങ്ങളെയും സിന്ദാന്തങ്ങളെയും ഇത്തരം തട്ടിപ്പുകളെയും പച്ചയ്ക്ക് ലോകത്തിന് മുന്‍പാകെ തുറന്നു കാണിച്ചിരുന്ന അദ്ദേഹം തന്റെ പ്രവര്‍ത്തികൊണ്ടു തന്നെ ലോക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

അദ്ദേഹം സിദ്ധാന്തപ്രകാരം പ്രേതമോ, പറക്കും തളികയോ തുടങ്ങിയ അത്തരം ഊഹാപോഹങ്ങളെ ഒന്നും വകവെച്ചിരുന്നില്ല. അവയെല്ലാം പൊളിയാണെന്ന് തുറന്നു കാണിക്കാനായിരുന്നു അദ്ദേഹത്തിന്റെ മാജിക് കഴിവുകളെ ഉപയോഗിച്ചിരുന്നത്. കാനഡയില്‍ ജനിച്ച ജെയിംസ് കുറച്ചു കാലം കൊണ്ടു തന്നെ അതീന്ദ്രിയ വിദ്യകള്‍ അഭ്യസിച്ച് ലോകത്തോടുമുഴുവന്‍ സത്യങ്ങള്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. താന്‍ ഒരു മികച്ച മാജിക്കാരനാണെന്ന് തെളിയിക്കുന്നതോടൊപ്പം അതിനു പിന്നിലെ സത്യം വെളിപ്പെടുത്തി ഇതെല്ലാം മിഥ്യയാണെന്നും വെറും പറ്റിക്കല്‍ പരിപാടിയാണെന്നും അദ്ദേഹം ലോകത്തോട് വിളിച്ചു പറഞ്ഞു.

അദ്ദേഹം നയാഗ്ര വെള്ളച്ചാട്ടത്തിന് മുകളില്‍ ബന്ധിക്കപ്പെട്ട് രക്ഷപ്പെടുന്ന സാഹസിക രംഗം ഒരിക്കലും അമാനുഷിക കഴിവല്ലെന്നും അത് വെറും മുന്‍കൂട്ടി സജ്ജമാക്കിയ ചില തന്ത്രങ്ങള്‍ മാത്രമാണെന്ന് ലോകത്തിന് കാണിച്ചു കൊടുത്തു. ചില സന്യാസിമാര്‍ മറ്റും കാണിക്കുന്ന അമാനുഷിക വിദ്യകള്‍ മുഴുവന്‍ മാജിക്കാണെന്നും അത് പരിശീലനം നേടിയാല്‍ ആര്‍ക്കും സാധ്യമാവുമെന്നും അദ്ദേഹം ലോകത്തോട് വിളിച്ചു പറഞ്ഞു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് മറ്റൊരു വലിയ വിഭാഗത്തില്‍ നിന്നും എതിര്‍പ്പുകളും പ്രതിബന്ധങ്ങളും നേരിടേണ്ടി വന്നിരുന്നു.

Newsdesk

Recent Posts

‘ഭൂലോകം വെല്ലാനായിപോരണ സുൽത്താൻ’ ആട്-3 -യിലെ വീഡിയോ ഗാനം പുറത്ത്

ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…

6 hours ago

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

8 hours ago

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

12 hours ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

12 hours ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

1 day ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

1 day ago