Columnist

ഇന്ന് 150-ാം ഗാന്ധിജയന്തി

ലോകം കണ്ട മഹാപ്രതിഭകളില്‍ ഒരാളായിരുന്നു മഹാത്മാഗാന്ധി. ലോകത്തെ മുഴുവന്‍ ഞെട്ടിച്ച കൃശഗാത്രനായ ഒരു മനുഷ്യന്‍. ആയുധമില്ലാതെ കോളനി അധിനിവേശ രാജാവായ ബ്രിട്ടീഷ് ഗവണ്‍മെന്റിനെ മുട്ടുകുത്തിച്ച അഹിംസയുടെ പര്യായമായ മഹാത്മജിയുടെ 150-ാം ജന്മദിനം ഇന്ന്.

അദ്ദേഹത്തിന്റെ 150 ാം ജന്മദിനത്തിന്റെ ദിവസം ഒരിക്കലും ഭാരതീയര്‍ക്ക് ആഘോഷമായി കണക്കാക്കുവാന്‍ സാധ്യമല്ല. മറിച്ച് അതൊരു ഓര്‍മ്മപ്പെടുത്തലാണ്. രാജ്യം ഇന്നനുഭവിക്കുന്ന എല്ലാവിധ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക അപചയങ്ങള്‍ക്കെതിരെയുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍. ഇതെല്ലാം എതിര്‍ക്കുന്ന സ്‌നേഹവും അഹിംസയും മാത്രമാഗ്രഹിച്ചിരുന്ന, തന്റെ എളിയ ജീവിതം ലോകത്തിന് മുന്‍പ് തുറന്നുകാണിച്ച മഹാനെ ഓര്‍ക്കുമ്പോള്‍ ഇന്നത്തെ കാലഘട്ടത്തില്‍ മാഹാത്മജി ഒരു ഓര്‍മ്മപ്പെടുത്തല്‍ തന്നെയാണ്.

അഹിംസയുടെ പര്യായമായ ഭാരതത്തില്‍ പെണ്‍കുട്ടികളെ അതിക്രൂരമായി ഉപദ്രവിച്ച് കൊലപ്പെടുത്തുന്ന സാഹചര്യം ഇന്നും നിലനിലക്കുന്നു. രാഷ്ട്രീയവും സ്വാധീനവും പണവും ഒപ്പത്തിനൊപ്പം നിലകൊള്ളുമ്പോള്‍ ഇല്ലാതാവുന്നത് മനുഷ്യത്വമാണെന്ന തിരിച്ചറിവ് ഇപ്പോഴും ജനങ്ങള്‍ക്കില്ല. ലോകത്തെ മുഴുവന്‍ ദുരിതത്തിലാഴ്ത്തിയ കൊറോണ വൈറസ് വ്യാപരിച്ചിട്ടും സ്ത്രീകളോടും കുട്ടികളോടുമുള്ള അതിക്രമങ്ങള്‍ക്ക് അറുതി വന്നിട്ടില്ല. കൊറോണ ബാധിച്ച് രോഗിയായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചതിലൂടെ മനുഷ്യന്‍ വീണ്ടും എത്ര നികൃഷ്ടനായി എന്നതിന്റെ തെളിവാണ്. ഉത്തരേന്ത്യയില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സ്ത്രീകളുടെ എണ്ണം ദിനം പ്രതി വര്‍്ദ്ധിക്കുകയാണ്. നിയമങ്ങളുടെ കര്‍ശനരീതികള്‍ കൊണ്ട് ഇതൊന്നും നിറുത്തുവാന്‍ നമുക്ക് സാധ്യമല്ല. മറിച്ച് ഒരു തിരിച്ചറിവാണ് വേണ്ടന്നെ് ഗാന്ധിജിയെ ഓര്‍ക്കുമ്പോള്‍ നമുക്ക മനസിലാക്കാം. എല്ലാവരിലും സ്‌നേഹവും സമാധാനവും അഹിംസയും മാത്രം നിറയട്ടെ എന്നാശംസിക്കുന്നു.

ഇന്ത്യക്കാര്‍ക്ക് സാധ്യമായില്ലെങ്കിലും പോലും ഹോളിവുഡിന് സാധ്യമായ ഒരു ഇതിഹാസമുണ്ട്. 1982 ല്‍ നിര്‍മ്മിക്കപ്പെട്ട ഗാന്ധി എന്ന ചലച്ചിത്രം. ഇന്ത്യയിലെ ഓരോ മനുഷ്യനും എന്നും കണേണ്ടുള്ള ചിത്രം. എന്നും സൂക്ഷിച്ചുവയ്ക്കാവുന്ന ഒരു സിനിമ. കുട്ടികള്‍ക്ക് ഇത് കാണിച്ചുകൊടുത്താന്‍ അവര്‍ പുസ്തകങ്ങളില്‍ പഠിച്ച പലരെയും നേരില്‍ കാണാം ഇന്ത്യന്‍ ചരിത്രത്തിന്റെ ഒരു പരിച്ഛേദം. റിച്ചാഡ് ആറ്റന്‍ബറോ സംവിധാനം ചെയ്ത സിനിമയില്‍ ഗാന്ധിയായ ബെന്‍ കിംഗ്‌സിലി ഇന്ത്യക്കാരുടെ ശരിക്കും ഗാന്ധിയായി മാറി. ഏതാണ്ട് 12 ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച ഗാന്ധി എന്ന സിനിമയ്ക്ക് 9 ഓസ്‌കാര്‍ അവാര്‍ഡും ലഭിച്ചു. ആ വര്‍ഷത്തെ മിക്ച സിനിമയ്ക്കും സംവിധായകനും നടനും ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചു.

Newsdesk

Recent Posts

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

15 mins ago

പോർമുഖം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഖം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

23 mins ago

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

8 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

20 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

22 hours ago

ഫാൻ്റെസിയും, കോമഡിയും, ത്രില്ലറുമായി ‘ആട്-3’ യുടെ ഒഫീഷ്യൽ ട്രയിലർ എത്തി

ആകാശത്തിനു മപ്പുറത്തു  ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ  അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…

1 day ago