Columnist

സ്ത്രീകളെ തുല്യ അന്തസിൽ കരുതണം; ജസ്റ്റിസ് കുര്യൻ ജോസഫ്

സ്ത്രീകളെ തുല്യ അന്തസിൽ പരിഗണിക്കുന്ന നിലയിൽ മാനസിക ഭാവമാറ്റം ഉണ്ടാവുകയാണ് സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ ഇല്ലാതാക്കാനുള്ള സ്ഥായിയായ പരിഹാരമെന്ന് സുപ്രീം കോടതി മുൻ ജസ്റ്റിസ് കുര്യൻ ജോസഫ് അഭിപ്രായപ്പെട്ടു.

“സ്ത്രീപീഡനങ്ങളുടെ കാണാപ്പുറം” എന്ന വിഷയത്തിൽ കേരള കോൺഗ്രസ് (എം ) സംസ്കാരവേദി സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിലുള്ള നിയമങ്ങളുടെ ഫലപ്രദമായ നടപ്പാക്കലിനൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് പരിഷ്ക്യത സാമൂഹത്തിൽ ജനങ്ങളുടെ മാനസിക ഭാവമാറ്റം എന്ന് നാം തിരിച്ചറിയേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്കാരവേദി സംസ്ഥാന പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി മുഖ്യപ്രഭാഷണം നിർവഹിച്ചു. അഡ്വ. മനോജ്‌ മാത്യു, അഡ്വ. പ്രദീപ് കൂട്ടാല,അഡ്വ. ജസ്റ്റിൻ ജേക്കബ്, രെഞ്ചു മാത്യു, റോയ് കല്ലറങ്ങാട്, രാജു കുന്നക്കാട്,മാത്യുപുല്ലന്താനി,ബീന ഷാജു, ബാബു ടി. ജോൺ,  വടയക്കണ്ടി നാരായണൻ,ഡോ. മധുസൂദനൻ, അഡ്വ. പി. കെ. മാത്യു എന്നിവർ പ്രസംഗിച്ചു.

Newsdesk

Recent Posts

റൊണാൾഡോ ടീം വിട്ടു???

ക്രിസ്റ്റ്യാനോ റൊണാൾഡോ ദേശീയ ക്യാമ്പ് വിട്ടതായി റിപ്പോർട്ട്. പിന്നാലെ പോർച്ചുഗൽ ഫുട്ബാൾ ടീമിൽ നിർണായക മാറ്റങ്ങളാണ് ഉണ്ടാകാൻ പോകുന്നത് പുറത്തുവരുന്ന…

14 mins ago

ഫ്ളൈ ദുബായ് വിമാനത്തിലെ സുരക്ഷാ വീഴ്ച; അന്വേഷണത്തിന് ഉത്തരവിട്ട് യുഎഇ

ഷാർജ: ഫ്ളൈ ദുബായ് വിമാനത്തിൽ നടന്ന സുരക്ഷാ വീഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ട് യുഎഇ. ഭീദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട…

50 mins ago

അയർലണ്ടിൽ പൊതുമേഖലാ ‘പണിമുടക്ക്’ ശക്തമാകുന്നു; 1 ലക്ഷത്തിലേറെ ജീവനക്കാർ സമരത്തിൽ

പുതിയ പൊതുമേഖലാ ശമ്പളകരാർ സംബന്ധിച്ച ചർച്ചകൾ നീളുന്നതിനിടെ അയർലണ്ടിൽ ഒരു ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ വ്യവസായ സമരത്തിന്റെ ഭാഗമായി ‘വർക്ക്-ടു-റൂൾ’…

2 hours ago

സ്പീഡ് ക്യാമറ ‘പണി മുടക്കി’; 2,785 ഫിക്സഡ് ചാർജ് പെനാൽറ്റി നോട്ടീസുകൾ റദ്ദാക്കി; നഷ്ടം €4.4 ലക്ഷം പിഴ

രണ്ട് സ്റ്റാറ്റിക് സ്പീഡ് ക്യാമറകളിലെ പിഴവുകൾ; ആയിരക്കണക്കിന് നിയമലംഘനങ്ങളിൽ നിന്ന് പിഴ ഈടാക്കാനായില്ല അയർലണ്ടിൽ രണ്ട് സ്റ്റാറ്റിക് സ്പീഡ് ക്യാമറകളിലുണ്ടായ…

2 hours ago

ഡബ്ലിൻ 7-ലെ ബിൻ ബാഗ് നിരോധനം പിൻവലിച്ചു

ഡബ്ലിൻ 7 മേഖലയിലെ ആയിരക്കണക്കിന് വീടുകളിൽ പ്ലാസ്റ്റിക് മാലിന്യബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരണത്തിനായി പുറത്തുവയ്ക്കുന്നത് നിരോധിക്കാനുള്ള പദ്ധതിയിൽ നിന്ന് Dublin…

21 hours ago

മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ്…

22 hours ago