Categories: Crime

സ്വപ്നയുടെ വക്കാലത്തെടുക്കാൻ ജൂനിയർ ആളൂർ

കൊച്ചി: വിവാദ കേസുകളിലെല്ലാം വക്കാലത്ത് എറ്റെടുക്കാനെത്തുന്ന പതിവ്  സ്വർണക്കടത്ത് കേസിലും തെറ്റിക്കാതെ അഡ്വ ബി.എ ആളൂർ.  പ്രതികളിലൊരാളായ സ്വപ്ന സുരേഷിന്റെ വാക്കാലത്ത് ഏറ്റെടുക്കാൻ ആളൂരിന്റെ ജൂനിയർ അഭിഭാഷകരാണ് തിങ്കളാഴ്ച എൻ.ഐ.എ കോടതിയിലെത്തിയത്. എന്നാൽ വാക്കാലത്തിനെ കുറിച്ച് അറിയില്ലെന്ന് കക്ഷി പറഞ്ഞതോടെ കോടതി അഭിഭാഷകനെ താക്കീത് നൽകി വിട്ടയച്ചു.

സ്വർണക്കടത്ത് കേസിലെ പ്രതികളായ സന്ദീപ് നായരുടെയും സ്വപ്ന സുരേഷിന്റെയും കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ആളൂർ അസോസിയേറ്റ്സിലെ അഭിഭാഷകനെത്തിയത്.  കോടതിയിലെത്തിയ ജൂനിയർ അഭിഭാഷകൻ സ്വപ്നയുടെ വക്കാലത്ത് ഏറ്റെടുക്കാനുള്ള അപേക്ഷ സമർപ്പിച്ചു. ഇതേത്തുടർന്ന് വക്കാലത്ത് നൽകിയിട്ടുണ്ടോയെന്ന് ജഡ്ജി സ്വപ്നയോട് ചോദിച്ചു. എന്നാല്‍ ഈ അഭിഭാഷകനെ അറിയില്ലെന്നും ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സ്വപ്ന അറിയിച്ചു. ഇക്കാര്യം തന്റെ ഭര്‍ത്താവാണ് തീരുമാനിക്കുന്നതെന്നും അവര്‍ പറഞ്ഞു.

സ്വപ്ന മറുപടി നൽകിയതിനെ തുടർന്ന് അഭിഭാഷകനോട് മുന്നോട്ട് വരാന്‍ കോടതി ആവശ്യപ്പെട്ടു. ഇത് എന്‍ ഐ എ കോടതിയാണെന്ന് മറന്നു പോകരുതെന്നും മേലില്‍ ആവര്‍ത്തിക്കരുതെന്നും മുന്നറിയിപ്പ് നല്‍കി.

Newsdesk

Recent Posts

ഡബ്ലിനിൽ വീടുകളുടെ വിലവർധന മന്ദഗതിയിൽ; വാങ്ങുന്നവരുടെ ആവശ്യം കുറയുന്നതായി റിപ്പോർട്ട്

അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…

1 hour ago

ശക്തമായ മഴയും കാറ്റും; അയർലണ്ടിലെ അഞ്ച് കൗണ്ടികളിൽ യെല്ലോ അലേർട്ട്

അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…

3 hours ago

അയർലണ്ടിൽ പുതിയ മൊബൈൽ സേവനവുമായി Lidl Connect

അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…

5 hours ago

ഇന്ത്യയിൽ നാളെ മുതൽ നടത്താനിരുന്ന ബാങ്ക് സമരം പിൻവലിച്ചു

ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…

24 hours ago

ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദം; മുഖ്യ പ്രഭാഷകൻ സ്വാമി  സന്ദീപാനന്ദഗിരി

   ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…

24 hours ago

A New Calling: From long-standing volunteer commitment to Ordained Ministry — a journey shaped by purpose, responsibility and spiritual dedication

Dublin, Ireland — Rev. Jonny Stahl, a long-standing volunteer staff member at the Church of…

1 day ago