Crime

ഡോക്ടർ ദമ്പതികളെ നടുറോഡില്‍ വെടിവച്ച് കൊന്നു

രാജസ്ഥാനിലെ ഭരത്പൂർ നഗരത്തിൽ അജ്ഞാത ബൈക്ക് യാത്രികർ ഡോക്ടർ ദമ്പതികളെ പകൽ വെളിച്ചത്തിൽ വെടിവച്ച് കൊന്നു.ഡോക്ടര്‍മാരായ സുധീപ് ഗുപ്തയും (46) ഭാര്യ സീമാ ഗുപതയും (44) ആണ് വെള്ളിയാഴ്ച ഉച്ചയോടെ കൊല്ലപ്പെട്ടത്. ഇവർ സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചു.

പ്രതികളിൽ ഒരാൾ 2019-ല്‍ സീമാ ഗുപ്ത കൊലപ്പെടുത്തിയെന്ന് ആരോപിക്കുന്ന സ്ത്രീയുടെ സഹോദരനും ബന്ധുവുമാണ് എന്ന് പൊലീസ് പറഞ്ഞു.പ്രതിയുടെ സഹോദരിയും ആറു വയസുകാരനായ മകനും 2019 ലാണ് കൊല്ലപ്പെട്ടത്. ഈ കേസിലെ പ്രതികളാണ് ഡോക്ടര്‍ ദമ്പതിമാര്‍. സുധീപ് ഗുപ്തയുമായി കൊല്ലപ്പെട്ട സ്ത്രീക്ക് ബന്ധമുണ്ടായിരുന്നുവെന്നാരോപിച്ചാണ് സ്ത്രീയെ സീമാ ഗുപ്ത കൊലപ്പെടുത്തിയത്.

കൊലപാതകത്തിൽ സീമയുടെ അമ്മയ്ക്കും പങ്കുണ്ടായിരുന്നു. തുടർന്ന് ഡോക്ടര്‍ ദമ്പതികളും അമ്മയും ജയിലിലായിരുന്നു. നിലവിൽ ജാമ്യത്തിൽ ഇറങ്ങിയ ഇവരെ പ്രതി കുറച്ചു ദിവസങ്ങളായി പിന്തുടരുന്നുണ്ടായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്ത് കാർ തടഞ്ഞു നിർത്തി അവർ വിന്‍ഡോ താഴ്ത്തിയ ഉടന്‍ ഇരുവര്‍ക്കും നേരെ പ്രതി വെടിയുതിര്‍ക്കുകയായിരുന്നു.

Newsdesk

Recent Posts

അയർലണ്ടിൽ വയോജനസംഖ്യ കുതിക്കുന്നു; ഫാമിലി കെയർ രംഗത്ത് 58% വരെ വർധനയ്ക്ക് സാധ്യത

അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…

1 hour ago

കാർ-ഹോം ഇൻഷുറൻസ് ഉപഭോക്താക്കൾക്ക് ആശ്വാസം; അധിക ചാർജ് 0% ആക്കുന്നു

അയർലണ്ടിലെ ലക്ഷക്കണക്കിന് കാർ, ഹോം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് അടുത്ത വർഷം മുതൽ ചെറിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കും. Insurance…

13 hours ago

രാത്രിയിൽ 7 ഡിഗ്രി, പകൽ 20 ഡിഗ്രി വരെ; അയർലണ്ടിൽ കാലാവസ്ഥയിൽ വൻ മാറ്റം

ഒക്ടോബർ ആരംഭിച്ചതോടെ അയർലണ്ടിലെ കാലാവസ്ഥയിൽ വലിയ മാറ്റമാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ദിവസങ്ങളിൽ മഴയും ശക്തമായ ചാറ്റൽമഴയും കാറ്റും അനുഭവപ്പെടുന്നതിനൊപ്പം രാത്രികാല…

15 hours ago

റൊണാൾഡോ ടീം വിട്ടു???

ക്രിസ്റ്റ്യാനോ റൊണാൾഡോ ദേശീയ ക്യാമ്പ് വിട്ടതായി റിപ്പോർട്ട്. പിന്നാലെ പോർച്ചുഗൽ ഫുട്ബാൾ ടീമിൽ നിർണായക മാറ്റങ്ങളാണ് ഉണ്ടാകാൻ പോകുന്നത് പുറത്തുവരുന്ന…

16 hours ago

ഫ്ളൈ ദുബായ് വിമാനത്തിലെ സുരക്ഷാ വീഴ്ച; അന്വേഷണത്തിന് ഉത്തരവിട്ട് യുഎഇ

ഷാർജ: ഫ്ളൈ ദുബായ് വിമാനത്തിൽ നടന്ന സുരക്ഷാ വീഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ട് യുഎഇ. ഭീദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട…

17 hours ago

അയർലണ്ടിൽ പൊതുമേഖലാ ‘പണിമുടക്ക്’ ശക്തമാകുന്നു; 1 ലക്ഷത്തിലേറെ ജീവനക്കാർ സമരത്തിൽ

പുതിയ പൊതുമേഖലാ ശമ്പളകരാർ സംബന്ധിച്ച ചർച്ചകൾ നീളുന്നതിനിടെ അയർലണ്ടിൽ ഒരു ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ വ്യവസായ സമരത്തിന്റെ ഭാഗമായി ‘വർക്ക്-ടു-റൂൾ’…

17 hours ago