അടിമാലി: ബസ്ജീവനക്കാര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം പിന്നീട് അടിപിടിയിലേക്കും കത്തിക്കുത്തിലേക്കും നീങ്ങുകയും ബസുടമ കുത്തേറ്റു മരിക്കുകയും ചെയ്തു. ബൈസന്‍വാലി സ്വദേശി ബോബന്‍ജോര്‍ജ് ആണ് മരിച്ചത്. മറ്റൊരു ബസ് തൊഴിലാളിയ മനീഷിനെ കുത്തേറ്റ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബസ്സിന്റ ടൈംമിംഗിനെ ചൊല്ലി ഇരുവിഭാഗം ബസ്സുകാര്‍ തമ്മില്‍ നിരന്തരം വഴക്കായിരുന്നു. ഏറെക്കാലമായി ഇവരുടെ വഴക്കുകള്‍ തുടങ്ങിയിട്ട് എന്ന് മറ്റു ബസ്‌തൊഴിലാളികള്‍ വ്യക്തമാക്കി. ഈ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 2017 മുതല്‍ രാജാക്കാട് റൂട്ടിലോടുന്ന മേരിമാത ഉടമയുമായി മനീഷിനെ ബസ് ജീവനക്കാര്‍ക്ക് തര്‍ക്കമുണ്ടായിരുന്നു. മുന്‍പും ഇരുവിഭാഗവും തമ്മില്‍ അടിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇതേ പ്രശ്‌നങ്ങളില്‍ ഇരുവിഭാഗവും കനത്ത ഏറ്റുമുട്ടലുണ്ടായി.
പ്രശ്‌നം ഒത്തു തീര്‍ക്കാന്‍ ഉള്ള ശ്രമത്തിന് ഭാഗമായി സുഹൃത്ത് ഇരുവരെയും വിളിച്ചുവരുത്തി ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ബോബനും മനീഷുമായി വീണ്ടും തര്‍ക്കമുണ്ടായത്. തര്‍ക്കത്തെ തുടര്‍ന്ന് ഇരുവരും കനത്ത അടിപിടിയായി. ഇതിനിടെ കത്തികൊണ്ട് കുത്തി പരിക്കേല്പിച്ചു. രണ്ടുപേര്‍ക്കും പരിക്കുകള്‍ ഗുരുതരമായപ്പോള്‍ നാട്ടുകാര്‍ ഇടപെട്ട് പരിക്കേറ്റവരെക്കുറിച്ച് വീണ്ടും നാട്ടുകാര്‍ പോലീസില്‍ വിവരം നല്‍കി, പൊലീസ് എത്തിയാണ് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ ആശുപത്രിയില്‍ വച്ച് ബോബന്‍ ജോര്‍ജ്ജ് മരിച്ചു. എന്നാല്‍ മനീഷിനെ ചികിത്സയ്ക്കായി എറണാകുളത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോലീസ വിശദമായ കേസ് അന്വേഷിച്ചു വരുന്നു.
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…