Categories: Crime

കല്‍കെട്ടിനുള്ളില്‍ മരിച്ച നിലയില്‍ കാണപെട്ട വിയാന്റെ മരണം കൊലപാതകമെന്ന് റിപ്പോർട്ട്; ആ ക്രൂരകൃത്യം ചെയ്തത് സ്വന്തം അമ്മ

കണ്ണൂര്‍: കഴിഞ്ഞ ദിവസം തയ്യില്‍ കടലിലെ കല്‍കെട്ടിനുള്ളില്‍ മരിച്ച നിലയില്‍ കാണപെട്ട വിയാന്‍ എന്ന ഒന്നര വയസുകാരന്റെ മരണം കൊലപാതകമാണ്. നൊന്ത് പ്രസവിച്ച അമ്മ തന്നെയാണ് ആ ക്രൂരകൃത്യം ചെയ്തത്.അച്ഛനൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ പുലര്‍ച്ചെ രണ്ട് മണിക്ക് പാല്‍ കൊടുക്കാനെന്ന വ്യാജേന എടുത്തുകൊണ്ടുപോയി കടലിലെ പാറകെട്ടുകളിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മ.

ഇത്രയും ക്രൂരമായി പെരുമാറിയ ആ അമ്മയുടെ പേര് ശരണ്യ,കുഞ്ഞിനെ കൊന്ന ശേഷം കുറ്റം ഭര്‍ത്താവായ പ്രണവില്‍ ചുമത്തിയ ശേഷം കാമുകനൊപ്പം ജീവിക്കാനായിരുന്നു ശരണ്യയുടെ പദ്ധതി.ഫോണ്‍കോളുകള്‍ പരിശോധിച്ചപ്പോഴാണ് പോലീസിന് കാമുകനെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്.വിവാഹത്തിന് ശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ചാണ് പ്രണവിന്‍റെ സുഹൃത്തുമായി ശരണ്യ പരിചയത്തിലാകുന്നത്.

ഈ പരിചയം പിന്നീട് പ്രണയമായി.ഇയ്യാള്‍ക്കൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ കൊലപെടുത്തിയത് എന്ന് അന്വേഷണത്തില്‍ വ്യക്തമായി.കസ്റ്റഡിയില്‍ എടുത്ത പോലീസിന്‍റെ ചോദ്യം ചെയ്യല്‍ നേരിട്ട ആദ്യ ദിവസം മാത്രം ശരണ്യയുടെ മൊബൈല്‍ ഫോണിലേക്ക് വന്നത് കാമുകന്‍റെ 17 മിസ്‌ഡ് കോള്‍.ശരണ്യയുടെ ഫോണില്‍ നിന്ന് പോലീസിന് ലഭിച്ച ചാറ്റ് ഹിസ്റ്ററിയില്‍ നിന്ന് വ്യക്തമായത് കാമുകനൊപ്പം ജീവിക്കാനുള്ള അതിയായ ആഗ്രഹം വ്യക്തമാക്കുന്ന സന്ദേശങ്ങള്‍.

ഈ കാമുകന് മറ്റൊരു കാമുകിയുണ്ടെന്നും അവരെ വിവാഹം കഴിക്കനോരുങ്ങുകയാണെന്നും പോലീസിന് വിവരം ലഭിച്ചതായാണ് സൂചന. വിവാഹം ചെയ്യാമെന്ന വാഗ്ദാനം കാമുകന്‍ ശരണ്യക്ക് നല്‍കിയിരുന്നില്ലെന്ന വിവരമാണ്  ചാറ്റുകളില്‍ നിന്ന് മനസിലാകുന്നതെന്നും  പോലീസ്  പറയുന്നു.കുഞ്ഞിനെ ഒഴിവാക്കാന്‍ കാമുകന്‍ ആവശ്യപെട്ടിരുന്നില്ലെന്നും പോലീസ് പറയുന്നു .കാമുകനുമൊത്തു ജീവിക്കാൻ ശരണ്യ അതിയായി ആഗ്രഹിച്ചു. അതിനു തടസ്സം കുഞ്ഞാണെന്നു തെറ്റിധരിക്കുകയും ചെയ്തു.അങ്ങനെ ക്രൂരമായ കൊലപാതകം ശരണ്യ ചെയ്തു.

Newsdesk

Recent Posts

അയർലണ്ടിൽ വയോജനസംഖ്യ കുതിക്കുന്നു; ഫാമിലി കെയർ രംഗത്ത് 58% വരെ വർധനയ്ക്ക് സാധ്യത

അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…

49 mins ago

കാർ-ഹോം ഇൻഷുറൻസ് ഉപഭോക്താക്കൾക്ക് ആശ്വാസം; അധിക ചാർജ് 0% ആക്കുന്നു

അയർലണ്ടിലെ ലക്ഷക്കണക്കിന് കാർ, ഹോം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് അടുത്ത വർഷം മുതൽ ചെറിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കും. Insurance…

12 hours ago

രാത്രിയിൽ 7 ഡിഗ്രി, പകൽ 20 ഡിഗ്രി വരെ; അയർലണ്ടിൽ കാലാവസ്ഥയിൽ വൻ മാറ്റം

ഒക്ടോബർ ആരംഭിച്ചതോടെ അയർലണ്ടിലെ കാലാവസ്ഥയിൽ വലിയ മാറ്റമാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ദിവസങ്ങളിൽ മഴയും ശക്തമായ ചാറ്റൽമഴയും കാറ്റും അനുഭവപ്പെടുന്നതിനൊപ്പം രാത്രികാല…

14 hours ago

റൊണാൾഡോ ടീം വിട്ടു???

ക്രിസ്റ്റ്യാനോ റൊണാൾഡോ ദേശീയ ക്യാമ്പ് വിട്ടതായി റിപ്പോർട്ട്. പിന്നാലെ പോർച്ചുഗൽ ഫുട്ബാൾ ടീമിൽ നിർണായക മാറ്റങ്ങളാണ് ഉണ്ടാകാൻ പോകുന്നത് പുറത്തുവരുന്ന…

15 hours ago

ഫ്ളൈ ദുബായ് വിമാനത്തിലെ സുരക്ഷാ വീഴ്ച; അന്വേഷണത്തിന് ഉത്തരവിട്ട് യുഎഇ

ഷാർജ: ഫ്ളൈ ദുബായ് വിമാനത്തിൽ നടന്ന സുരക്ഷാ വീഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ട് യുഎഇ. ഭീദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട…

16 hours ago

അയർലണ്ടിൽ പൊതുമേഖലാ ‘പണിമുടക്ക്’ ശക്തമാകുന്നു; 1 ലക്ഷത്തിലേറെ ജീവനക്കാർ സമരത്തിൽ

പുതിയ പൊതുമേഖലാ ശമ്പളകരാർ സംബന്ധിച്ച ചർച്ചകൾ നീളുന്നതിനിടെ അയർലണ്ടിൽ ഒരു ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ വ്യവസായ സമരത്തിന്റെ ഭാഗമായി ‘വർക്ക്-ടു-റൂൾ’…

17 hours ago