Crime

മോഡലുകളുടെ മരണം; സൈജു എം.തങ്കച്ചന്റെ കൂടുതൽ കൂട്ടാളികൾക്കെതിരെ കേസെടുക്കാൻ പൊലീസ്

കൊച്ചി: മുൻ മിസ് കേരള ജേതാക്കളായ മോഡലുകൾ ഉൾപ്പെടെ മൂന്നു പേർ വാഹനാപകടത്തിൽ മരിച്ച കേസിലെ മുഖ്യപ്രതി കൊല്ലം നല്ലില സ്വദേശി സൈജു എം.തങ്കച്ചന്റെ കൂടുതൽ കൂട്ടാളികൾക്കെതിരെ കേസെടുക്കാൻ ഒരുങ്ങി പൊലീസ്. സൈജു നടത്തിയ ഡിജെ പാർട്ടിയിൽ പങ്കെടുത്ത 17 പേർക്കെതിരെയാണ് ഇപ്പോൾ കേസുള്ളത്. ഇയാളുടെ മൊബൈലിൽനിന്നു ലഭിച്ച ദൃശ്യങ്ങളിൽ, ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തിയവർക്കെതിരെയാണ് കേസ്. ഇവർ ഓരോരുത്തരെയായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ ശ്രമം. പലരും ആദ്യഘട്ട ചോദ്യംചെയ്യലിനു ഹാജരായ ശേഷം ഫോൺ ഓഫ് ചെയ്തു മുങ്ങിയിരിക്കുകയാണ്.

അപകടത്തിനു മുമ്പ് മോഡലുകളുടെ വാഹനത്തെ പിന്തുടരാൻ സൈജു ഉപയോഗിച്ച ആഡംബരക്കാറിന്റെ ഉടമ ഫെബി പോളിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. സൈജുവിന്റെ മുഖ്യ കൂട്ടാളികളിൽ ഒരാളാണ് ഫെബിയെന്നാണ് പൊലീസ് പറയുന്നത്. കാട്ടുപോത്തിനെ വേട്ടയാടിയ സംഭവത്തിലും ഇടുക്കിയിൽ നടത്തിയ ലഹരിവിരുന്നിലും ഫെബിയുടെ സാന്നിധ്യമുണ്ടായിരുന്നെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇയാൾക്ക് കോഴിക്കോടുള്ള ബിസിനസിന്റെ മറവിലും ലഹരി പാർട്ടികളും മറ്റും നടത്തിയിരുന്നെന്നും കോഴിക്കോട്ടു നടന്ന ലഹരി പാർട്ടികൾക്കു ചുക്കാൻ പിടിച്ചത് ഫെബിയാണെന്നും തിരിച്ചറിഞ്ഞതായാണ് വിവരം. ഇവയുടെ ദൃശ്യങ്ങൾ ശേഖരിക്കുന്ന മുറയ്ക്ക് കൂടുതൽ പേരിലേക്ക് അന്വേഷണം നീളും.

കൊച്ചിയിൽ പപ്പടവട ഹോട്ടൽ നടത്തിയിരുന്ന മിനു പോൾ, ഭർത്താവ് അമൽ പപ്പടവട തുടങ്ങിയവർക്ക് ലഹരി സംഘവുമായി ബന്ധമുണ്ടെന്നും ഇരുവർക്കുമെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു. എന്നാൽ ചോദ്യംചെയ്യലിന് ഇതുവരെ ഹാജരായിട്ടില്ല. ഒളിവിലാണെന്നാണു സൂചന. ചുരുങ്ങിയ കാലംകൊണ്ട് ഇവർ വൻ തോതിൽ സ്വത്തു സമ്പാദിച്ചത് ലഹരി ഇടപാടിലൂടെയാണോ എന്നത് ഉൾപ്പെടെ പരിശോധിക്കും.

Sub Editor

Recent Posts

അയർലണ്ട്–ബ്രിട്ടൻ ഫെറി യാത്രയ്ക്ക് ഇനി പാസ്‌പോർട്ട് നിർബന്ധം

ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…

1 hour ago

ഭവനക്ഷാമം രൂക്ഷം; വാകന്റ് പ്രോപ്പർട്ടി സ്കീം പരിഷ്കരിക്കാൻ സർക്കാർ

അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…

2 hours ago

Udit Narayan Invites Music Lovers to His First-Ever Live Concert in Ireland

Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…

4 hours ago

ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ബ്യൂമോണ്ടിൽ സ്വീകരണം

ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…

15 hours ago

ഡബ്ലിനിൽ വീടുകളുടെ വിലവർധന മന്ദഗതിയിൽ; വാങ്ങുന്നവരുടെ ആവശ്യം കുറയുന്നതായി റിപ്പോർട്ട്

അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…

23 hours ago

ശക്തമായ മഴയും കാറ്റും; അയർലണ്ടിലെ അഞ്ച് കൗണ്ടികളിൽ യെല്ലോ അലേർട്ട്

അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…

1 day ago