കുമളി: പുരയിടത്തിനോട് ചേർന്ന പറമ്പിൽ കുട്ടികളുടെ ഡയപ്പർ ഉൾപ്പെടെയുള്ളവ കണ്ടതിനെത്തുടർന്നുണ്ടായ തർക്കത്തിനിടെ വീട്ടമ്മ യുവാവിന്റെ കൈ വെട്ടിമാറ്റി. അണക്കര ഏഴാംമൈൽ കോളനിയിൽ താഴത്തേപടവിൽ മനുവിൻറെ(30) ഇടതുകൈയ്യാണ് അയൽവാസി പട്ടശേരിയിൽ ജോമോൾ വെട്ടുകത്തികൊണ്ട് വെട്ടിമാറ്റിയത്. ഗുരുതരമായി പരിക്കേറ്റ മനുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. ഇരുവീട്ടുകാരും തമ്മിൽ മുമ്പും പല വിഷയങ്ങളിൽ തർക്കം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. പ്രതി ജോമോൾ ഒളിവിലാണ്. മുൻപും സമാനമായ സംഭവങ്ങൾ പ്രതിയിൽ നിന്നും നേരിട്ടിട്ടുള്ളതായി പ്രദേശവാസികൾ മാധ്യമങ്ങളോട് പ്രതികരിച്ചു.
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…
ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…
ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ…
യുഎസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കമ്പനിയായ ആന്ത്രോപിക് അയർലണ്ടിൽ 200 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു.2024-ൽ കമ്പനി ഡബ്ലിനിൽ…
വർജീനിയ: അമേരിക്കയിലെ വർജീനിയയിലുള്ള ഓൾഡ് ഡൊമിനിയൻ യൂണിവേഴ്‌സിറ്റിയിൽ വ്യാഴാഴ്ച രാവിലെ നടന്ന വെടിവെപ്പിൽ അധ്യാപകൻ കൊല്ലപ്പെട്ടു. വിദ്യാർത്ഥികൾ ചേർന്ന് കീഴ്പ്പെടുത്തിയ…