പുരയിടത്തോട് ചേർന്ന പറമ്പിൽ മാലിന്യം ഇട്ടതിനെച്ചൊല്ലി തർക്കം; വീട്ടമ്മ യുവാവിൻറെ കൈ വെട്ടിമാറ്റി

0
48

കുമളി: പുരയിടത്തിനോട് ചേർന്ന പറമ്പിൽ കുട്ടികളുടെ ഡയപ്പർ ഉൾപ്പെടെയുള്ളവ കണ്ടതിനെത്തുടർന്നുണ്ടായ തർക്കത്തിനിടെ വീട്ടമ്മ യുവാവിന്റെ കൈ വെട്ടിമാറ്റി. അണക്കര ഏഴാംമൈൽ കോളനിയിൽ താഴത്തേപടവിൽ മനുവിൻറെ(30) ഇടതുകൈയ്യാണ് അയൽവാസി പട്ടശേരിയിൽ ജോമോൾ വെട്ടുകത്തികൊണ്ട് വെട്ടിമാറ്റിയത്. ഗുരുതരമായി പരിക്കേറ്റ മനുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക്‌ മാറ്റി.

വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. ഇരുവീട്ടുകാരും തമ്മിൽ മുമ്പും പല വിഷയങ്ങളിൽ തർക്കം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. പ്രതി ജോമോൾ ഒളിവിലാണ്. മുൻപും സമാനമായ സംഭവങ്ങൾ പ്രതിയിൽ നിന്നും നേരിട്ടിട്ടുള്ളതായി പ്രദേശവാസികൾ മാധ്യമങ്ങളോട് പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here