Categories: Crime

മഹാരാഷ്ട്രയിൽ തെരുവുനായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ 16-കാരിയുടെ മൃതദേഹം കണ്ടെത്തി; സഹോദരന്‍ അറസ്റ്റില്‍…!!

മുംബൈ: മഹാരാഷ്ട്രയിലെ ദേഗ്ലൂരിൽ തെരുവുനായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ 16-കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിന്‍റെ ചുരുളഴിയുന്നു… സംഭവം ദുരഭിമാനകൊലയെന്ന് പോലീസ്.

ദേഗ്ലൂർ ധാമഗാവിലെ കൽപന സൂര്യവൻഷി  എന്ന  16കാരിയെ  കൊലപ്പെടുത്തിയത് സ്വന്തം സഹോദരനാണെന്ന് പോലീസന്വേഷണത്തില്‍  കണ്ടെത്തി. സംഭവത്തിൽ പെൺകുട്ടിയുടെ സഹോദരനായ അനിൽ സൂര്യവൻഷിയെ പോലീസ് അറസ്റ്റ്  ചെയ്തു. 

കഴിഞ്ഞ ജൂൺ 22നാണ്  അജ്ഞാത മൃതദേഹം ദുരൂഹസാഹചര്യത്തിൽ കണ്ടെത്തിയത്. തെരുവുനായ്ക്കളും കുറുക്കന്മാരും കടിച്ചുകീറിയ നിലയിലായിരുന്നു മൃതദേഹം.   തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ  തിരിച്ചറിഞ്ഞു.

കൽപനയുമായി  പ്രണയത്തിലായിരുന്ന യുവാവാണ് കൊലപാതകത്തിന് പിന്നിലെന്നും കഴിഞ്ഞ 2 വര്‍ഷമായി ഇരുവരും പ്രണയത്തിലാണെന്നുമായിരുന്നു കുടുംബ൦ മൊഴി നൽകിയത്.  പെണ്‍കുട്ടിയുടെ അമ്മയും  ഇതേ മൊഴിയില്‍ ഉറച്ചു നിന്നു. 

എന്നാൽ, കുടുംബാംഗങ്ങളുടെ ആരോപണങ്ങളിൽ പോലീസിന് തുടക്കം മുതലേ സംശയമുണ്ടായിരുന്നു. ജൂൺ 20 മുതല്‍  പെൺകുട്ടിയെ കാണാതായിട്ടും ഇവർ പരാതി നൽകാതിരുന്നതായിരുന്നു അതിനുള്ള  പ്രധാന കാരണം. ഇതിനിടെ  പെൺകുട്ടിയുടെ കാമുകനെ പോലീസ് ചോദ്യം ചെയ്തെങ്കിലും ഇയാൾക്ക് പങ്കില്ലെന്ന് വ്യക്തമായി. തുടർന്നാണ് കൽപനയുടെ സഹോദരനെ അടക്കം  പോലീസ് വിശദമായി ചോദ്യം ചെയ്തത്. 

ബുധനാഴ്ചയാണ് അനിൽ സൂര്യവൻഷി യെ പോലീസ് ചോദ്യംചെയ്തത്. ഒടുവിൽ ഇയാൾ തന്നെ പോലീസിനോട് കുറ്റം സമ്മതിച്ചു. കുടുംബത്തിന് താൽപ്പര്യമില്ലാതിരുന്ന യുവാവുമായി സഹോദരി പ്രണയത്തിലായതാണ് കൊലപാതകത്തിലേക്ക് നയിച്ചെന്നും ഇയാൾ  സമ്മതിച്ചു.  തുടർന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ പ്രതി ജൂൺ 30 വരെ പോലീസ് കസ്റ്റഡിയിലാണ്.

Newsdesk

Recent Posts

‘Vineeth Sreenivasan Live in Cork’ ഷോയ്ക്ക് ഇനി 6 ദിവസങ്ങൾ മാത്രം

കോർക്കിലെ മലയാളി സംഗീതപ്രേമികൾക്കായി ആവേശകരമായൊരു സംഗീതവിരുന്നൊരുക്കാൻ വിനീത് ശ്രീനിവാസൻ എത്തുന്നു. Spice Town Cork സംഘടിപ്പിക്കുന്ന ‘Vineeth Sreenivasan Live…

5 hours ago

അയർലണ്ടിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി എംബസിയുടെ ‘Welcome Meet’ ഒക്ടോബർ 13ന്

2026-ൽ അയർലണ്ടിലെ സർവകലാശാലകളിലും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠനം ആരംഭിച്ച ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഡബ്ലിനിലെ ഇന്ത്യൻ എംബസി ‘Welcome Meet’…

10 hours ago

ഹെൽപ്പ്-ടു-ബൈ സ്കീം റിലീഫ് വർദ്ധനവ് പ്രാബല്യത്തിൽ; Revenue account-ൽ ഇപ്പോഴും €30,000 കാണുന്നവർ എന്ത് ചെയ്യണം.?

അയർലണ്ടിൽ First Time Buyersnവാങ്ങാൻ ഒരുങ്ങുന്നവർക്ക് Budget 2027-ലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നാണ് Help to Buy (HTB) പദ്ധതിയിലെ വർധന.…

12 hours ago

ശമ്പള കരാർ വൈകുന്നു; ആശുപത്രികളിൽ നഴ്‌സുമാരുടെയും മിഡ്‌വൈഫുമാരുടെയും പ്രതിഷേധം

പുതിയ പൊതുമേഖലാ ശമ്പള കരാർ സംബന്ധിച്ച ചർച്ചകൾ വൈകുന്നതിലും ജീവിതച്ചെലവ് വർധിക്കുന്നതിലും പ്രതിഷേധിച്ച് അയർലണ്ടിലെ നഴ്‌സുമാരും മിഡ്‌വൈഫുമാരും ഇന്ന് ആശുപത്രികളിൽ…

14 hours ago

ജഗൻ ഷാജികൈലാസ്- ദിലീപ് ചിത്രം’നീക്കം’ ടീസർ റിലീസ് ഒക്ടോബർ ഒമ്പതിന്

ജഗൻ ഷാജികൈലാസ് ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന നീക്കം എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഒക്ടോബർ ഒമ്പതിന് പ്രകാശനം ചെയ്യുന്നു.ഉർവ്വശി…

15 hours ago

നാനാ പടേക്കർ അന്തരിച്ചു

പനാജി: ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു. വ്യാഴാഴ്ച ഗോവയിലെ വസതിയിൽ വച്ചുണ്ടായ ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.…

18 hours ago