റിയാദ്: ജിദ്ദയിലെ അരാംകോയുടെ എണ്ണ സംഭരണശാലക്ക് നേരെ ഹൂതി വിമതരുടെ ആക്രമണം. ഞായറാഴ്ച നടക്കാനിരിക്കുന്ന ഫോര്‍മുല വണ്‍ മത്സരത്തിന് ജിദ്ദ ആതിഥേയത്വം വഹിക്കാനിരിക്കെ വേദിക്ക് സമീപത്താണ് ആക്രമണമുണ്ടായിരിക്കുന്നത്. ഡ്രോണുകളും ബാലസ്റ്റിക് മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഹൂതി വിമതര്‍ അവകാശപ്പെട്ടു.
ആക്രമണത്തെ തുടര്‍ന്ന് എണ്ണ സംഭരണ ശാലയില്‍ വന്‍ തീപ്പിടിത്തമുണ്ടായി. അരാംകോയിലെ രണ്ട് ടാങ്കുകളിലാണ് തീപ്പിടിത്തമുണ്ടായതെന്നും ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്നും ആളപായമില്ലെന്നും സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ മുന്‍നിശ്ചയിച്ച പോലെ ഞായറാഴ്ച ഫോര്‍മുല വണ്‍ മത്സരം നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
മണിക്കൂറുകള്‍ക്ക് മുമ്പ് ഹൂതികള്‍ വിക്ഷേപിച്ച ഏഴ് ഡ്രോണുകളും ഒരു മിസൈലും തകര്‍ത്തതായി സൗദി പ്രതിരോധ സേന അറിയിച്ചു. എണ്ണ സംഭരണ ശാലക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ യമനിലെ ഹൂതി കേന്ദ്രങ്ങളില്‍ സൗദി അറേബ്യ തിരിച്ചടിച്ചു. യമന്‍ തലസ്ഥാനമായ സനായിലും ഹുദെയ്ദായിലുമാണ് സൗദി അറേബ്യ വ്യോമാക്രമണം നടത്തിയത്. തുറമുഖ നഗരമായ ഹുദെയ്ദാ ഇന്ധന വിതരണ കേന്ദ്രമാണ്.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…