കേരളം ഇതുവരെ കാണാത്ത കൊലപാതകരീതിയായിരുന്നു അഞ്ചലിൽ നമ്മൾ കണ്ടത്. ഉത്രയെന്ന പെൺകുട്ടിയെ രണ്ടുതവണയാണ് ഭർത്താവ് സൂരജ് പാമ്പിനെകൊണ്ട് കടിച്ചു കോല ചെയ്യാൻ ശ്രമിച്ചത്. രണ്ടാമത്തെ ശ്രമത്തിൽ ഉത്ര മരിക്കുകയും ചെയ്തു. ഇപ്പോൾ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് ഭർത്താവ് സൂരജ്.
കിടപ്പുമുറിയില്‍ വച്ച് പാമ്പിനെകൊണ്ട് ഉത്രയെ കൊത്തിച്ചത് എങ്ങനെയെന്നതിനേക്കുറിച്ച് നിര്‍ണായക വെളിപ്പെടുത്തലുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ജാറില്‍ കൊണ്ടുവന്ന പാമ്പിനെ കിടക്കയില്‍ ഇട്ടെങ്കിലും ഉത്രയെ കൊത്തിയില്ല. പിന്നീട് ഉത്രയുടെ ഇടത് കൈ പാമ്പിനെ കൊണ്ടുവന്ന ജാര്‍ കൊണ്ട് സൂരജ് പൊക്കി, ഈ സമയത്താണ് പാമ്പ് കൊത്തിയതെന്ന് ഉത്ര കൊലപാതകക്കേസിലെ മുഖ്യപ്രതിയായ സൂരജ് മൊഴി നല്‍കി.
പാമ്പിനെ തല്ലി കൊന്ന് കുഴിച്ച് മൂടിയ സ്ഥലം, പാമ്പിനെ കൊണ്ട് വന്ന് ഒളിപ്പിച്ച വീട് എന്നിവിടങ്ങളിൽ പ്രതിയെ എത്തിച്ചു തെളിവെടുപ്പ് നടത്തി. കനത്ത സുരക്ഷയിലാണ് സൂരജിനെ എത്തിച്ചത്. അഞ്ചല്‍ ഉത്ര കൊലപാതകത്തില്‍ സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വനംവകുപ്പ് എടുത്ത കേസിന്റെ ഭാഗമായിട്ടായിരുന്നു തെളിവെടുപ്പ്.
ഉത്രയെ കൊന്നത് സ്വത്ത് സ്വന്തമാക്കാനാണെന്ന് ചോദ്യം ചെയ്യലിൽ സൂരജ് നേരത്തെ അന്വേഷണ സംഘത്തോട് സമ്മതിച്ചിരുന്നു. സ്വര്‍ണത്തിനും പണത്തിനുമായി മാനസികമായും ശാരീരമായും പീഡിപ്പിച്ചിരുന്നു.
ഉത്രയുടെ വീട്ടുകാർ വിവാഹ മോചനത്തിലേക്ക് പോകുമെന്ന് സംശയമുണ്ടായിരുന്നു. അങ്ങനെ വന്നാൽ സ്വത്ത് നഷ്ടപ്പെടുമെന്ന് ഭയന്നിരുന്നതായും സൂരജ് മൊഴി നൽകിയിരുന്നു.ഉത്ര കൊലപാതക കേസിൽ മാര്‍ച്ച് 24 ന് ആണ് അന്വേഷണ സംഘം സൂരജിനെ അറസ്റ്റ് ചെയ്തത്.
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…
സാങ്കേതിക തകരാർ കാരണം ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. പ്രശ്‌നം കാരണം ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിൽ…