gnn24x7

ഉത്ര വധ കേസ്; സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ

0
240
gnn24x7

കേരളം ഇതുവരെ കാണാത്ത കൊലപാതകരീതിയായിരുന്നു അഞ്ചലിൽ നമ്മൾ കണ്ടത്. ഉത്രയെന്ന പെൺകുട്ടിയെ രണ്ടുതവണയാണ് ഭർത്താവ് സൂരജ് പാമ്പിനെകൊണ്ട് കടിച്ചു കോല ചെയ്യാൻ ശ്രമിച്ചത്. രണ്ടാമത്തെ ശ്രമത്തിൽ ഉത്ര മരിക്കുകയും ചെയ്തു. ഇപ്പോൾ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് ഭർത്താവ് സൂരജ്.

കിടപ്പുമുറിയില്‍ വച്ച് പാമ്പിനെകൊണ്ട് ഉത്രയെ കൊത്തിച്ചത് എങ്ങനെയെന്നതിനേക്കുറിച്ച് നിര്‍ണായക വെളിപ്പെടുത്തലുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ജാറില്‍ കൊണ്ടുവന്ന പാമ്പിനെ കിടക്കയില്‍ ഇട്ടെങ്കിലും ഉത്രയെ കൊത്തിയില്ല. പിന്നീട് ഉത്രയുടെ ഇടത് കൈ പാമ്പിനെ കൊണ്ടുവന്ന ജാര്‍ കൊണ്ട് സൂരജ് പൊക്കി, ഈ സമയത്താണ് പാമ്പ് കൊത്തിയതെന്ന് ഉത്ര കൊലപാതകക്കേസിലെ മുഖ്യപ്രതിയായ സൂരജ് മൊഴി നല്‍കി. 

പാമ്പിനെ തല്ലി കൊന്ന് കുഴിച്ച് മൂടിയ സ്ഥലം, പാമ്പിനെ കൊണ്ട് വന്ന് ഒളിപ്പിച്ച വീട് എന്നിവിടങ്ങളിൽ പ്രതിയെ എത്തിച്ചു തെളിവെടുപ്പ് നടത്തി. കനത്ത സുരക്ഷയിലാണ് സൂരജിനെ എത്തിച്ചത്. അഞ്ചല്‍ ഉത്ര കൊലപാതകത്തില്‍ സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വനംവകുപ്പ് എടുത്ത കേസിന്റെ ഭാഗമായിട്ടായിരുന്നു തെളിവെടുപ്പ്. 

ഉത്രയെ കൊന്നത് സ്വത്ത് സ്വന്തമാക്കാനാണെന്ന് ചോദ്യം ചെയ്യലിൽ സൂരജ് നേരത്തെ അന്വേഷണ സംഘത്തോട് സമ്മതിച്ചിരുന്നു.  സ്വര്‍ണത്തിനും പണത്തിനുമായി മാനസികമായും ശാരീരമായും   പീഡിപ്പിച്ചിരുന്നു. 

ഉത്രയുടെ വീട്ടുകാർ വിവാഹ മോചനത്തിലേക്ക് പോകുമെന്ന് സംശയമുണ്ടായിരുന്നു. അങ്ങനെ വന്നാൽ സ്വത്ത് നഷ്ടപ്പെടുമെന്ന് ഭയന്നിരുന്നതായും സൂരജ് മൊഴി നൽകിയിരുന്നു.ഉത്ര കൊലപാതക കേസിൽ  മാര്‍ച്ച് 24 ന്  ആണ് അന്വേഷണ സംഘം സൂരജിനെ അറസ്റ്റ് ചെയ്തത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here