തിരുവനന്തപുരം: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യ ഭര്ത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. തിരുവനന്തപുരം അമ്പൂരി കുട്ടമല സ്വദേശിനി സുമലതയാണ് ഭര്ത്താവ് സെല്വമുത്തുവിനെ കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. സെല്വമുത്തുവിന്റെ കഴുത്തിലും തലയിലും വെട്ടേറ്റ നിലയിലായിരുന്നു.
ഭര്ത്താവ് കിടപ്പുമുറിയില് അനക്കമില്ലാതെ കിടക്കുന്നുവെന്ന് സുമലതയാണ് അയല്വാസികളെ വിളിച്ചറിയിച്ചത്. അയല്ക്കാരെത്തി പരിശോധിച്ചപ്പോൾ കൊലപാതകമാണെന്ന് വ്യക്തമായി. അയൽക്കാർ വിവരമറിയിച്ചതിനെ തുടർന്ന് നെയ്യാർ ഡാം പൊലീസ് സ്ഥലത്തെത്തി സുമലതയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില് പ്രതി കുറ്റം സമ്മതിച്ചെങ്കിലും കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറയുന്നു.
ഇരുവരും തമ്മില് സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാര് പൊലീസിന് മൊഴി നല്കി. അതേസമയം, സുമലത മാനസിക പ്രശ്നത്തിനു ചികിത്സ തേടിയിരുന്നെന്നാണ് വിവരം.
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…
പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…