നാഗ്പുർ: പിതാവിനെ ക്രൂരമായി കൊലപ്പെടുത്തിയ മകനെ സാഹസികമായി കീഴ്പ്പെടുത്തി പൊലീസ്. മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഹുദ്കേശ്വർ സ്വദേശി വിജയ് എന്ന 55കാരനെയാണ് മകൻ യാതൊരു പ്രകോപനവും കൂടാതെ കൊലപ്പെടുത്തിയത്. കൊലപാതകക്കുറ്റത്തിന് മകൻ വിക്രാന്ത് പില്ലേവറി (25)നെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. പെട്ടെന്ന് പ്രകോപിതനായാ വിക്രാന്ത് യാതൊരു കാരണവും കൂടാതെ പിതാവിന്‍റെ കഴുത്തു കടിച്ചു മുറിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. കഴുത്ത് ആഴത്തിൽ മുറിഞ്ഞ് രക്തം നിലയ്ക്കാതെ വിജയ് അബോധാവസ്ഥയിലായി. തുടർന്ന് ഇയാളെ വലിച്ചിഴച്ച് വരാന്തയിലേക്കിട്ട ശേഷം സ്വകാര്യ ഭാഗങ്ങൾ മുറിച്ചു മാറ്റുകയായിരുന്നു. അമിത രക്തപ്രവാഹത്തെ തുടർന്ന് പിതാവ് തത്സമയം തന്നെ മരിച്ചു.
വിചിത്രമായ രീതിയിൽ പെരുമാറിക്കൊണ്ടാണ് വിക്രാന്ത് കൊലനടത്തിയതെന്നാണ് ബന്ധുക്കളുടെ മൊഴി. ഹിന്ദി സിനിമാ സംഭാഷണങ്ങൾ പറഞ്ഞു കൊണ്ട് വിവരിക്കാനാകാത്ത തരത്തിൽ പെരുമാറിയ ഇയാൾ അച്ഛനെ ഉപദ്രവിക്കുന്നത് തടയാനെത്തിയ അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊലീസെത്തുമ്പോഴും അക്രമാസക്തനായിരുന്നു ജിം പരിശീലകന്‍ കൂടിയായ യുവാവ്. ഒടുവിൽ അഞ്ച് പൊലീസുകാർ ചേർന്ന് അതിസാഹസികമായി ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.
അയർലണ്ടിലെ പൊതു നടപ്പാതകളിലും പൊതുസ്ഥലങ്ങളിലും നായയുടെ വിസർജ്യം ഉപേക്ഷിക്കുന്നവർക്കെതിരെ കഴിഞ്ഞ വർഷം രാജ്യത്താകെ നൽകിയത് വെറും 44 പിഴകൾ മാത്രം.…
ദമ്മാം: പ്രമുഖവ്യവസായിയും, ചലച്ചിത്ര നിർമ്മാതാവും, സാംസ്‌കാരികപ്രവർത്തകനുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന 'ജോളിവുഡ് സ്റ്റോറി' ദമ്മാമിൽ വെച്ച് പ്രകാശനം ചെയ്തു.…
അയർലണ്ടിലെ Free Travel Scheme-ുമായി ബന്ധപ്പെട്ട് 18 മാസത്തിനിടെ 857 സൗജന്യ യാത്രാ പാസുകൾ പിടിച്ചെടുത്തതായി Department of Social…
വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ പ്ലാസ്റ്റിക് ബിൻ ബാഗുകൾ പുറത്തുവെക്കുന്ന രീതിക്ക് ഡബ്ലിനിലെ ചില പ്രദേശങ്ങളിൽ വിലക്ക് ഏർപ്പെടുത്താനുള്ള പദ്ധതിയുമായി…
അയർലണ്ടിൽ 18 വയസ്സിന് താഴെയുള്ളവർക്ക് ഇ-സ്കൂട്ടർ ഇന്ന് മുതൽ വിലക്ക്. ഒക്ടോബർ 2 വെള്ളിയാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ…
അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…