പറവൂര്‍: മൃഗങ്ങളോട് ക്രൂരത കാണിക്കുന്നവരെ പൊതുവെ സമൂഹത്തില്‍ ഒറ്റപ്പെടുത്താറുണ്ട്. കഴിഞ്ഞ ദിവസം നായയെ ഓടിക്കൊണ്ടിരിക്കുന്ന കാറിന് പുറകില്‍ കെട്ടിയിട്ട് വലിച്ച് ഓടിച്ച സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് പോലീസ് ഇതിനെതിരെ കേസെടുക്കുന്നത്.
എറണാകുളത്ത് ഓടുന്ന കാറില്‍ നായയെ കെട്ടിവലിച്ച് യുവാവിന്റെ ക്രൂരത
ചെങ്ങമനാട്- ഒടുന്ന കാറിന് പുറകില്‍ നായയെ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ കുന്നുക്കര ചാലാക്ക കോന്നം വീട്ടില്‍ യൂസഫിനെ(62) ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തു. ആനിമല്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ ചെങ്ങമനാട് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. എന്നാല്‍ വീട്ടില്‍ വന്ന് ശല്യം ഉണ്ടാക്കിയ നായയെ ഉപേക്ഷിക്കാന്‍ കൊണ്ടുപോയതാണെന്നാണ് യൂസഫ് പോലീസിനോട് പറഞ്ഞത്.
ചാലാക്ക കുത്തിയതോട് റോഡില്‍ വെള്ളിയാഴ്ച്ച രാവിലെ പതിനെന്നരയോടെയാണ് സംഭവം. യൂസഫ് ഓടിക്കൊണ്ടിരിക്കുന്ന കാറിന് പുറകിലാണ് നായയെ കെട്ടിവലിച്ച് കൊണ്ടുപോവുന്ന ദൃശ്യം കാറിനു പിന്നാലെ ബൈക്കില്‍ വന്ന അങ്കമാലി സ്വദേശി കരിമ്പാത്തൂര്‍ സ്വദേശി അഖില്‍ ഇത് കാണുകയും അത് മൊബൈലില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ ഇടുകയും ചെയ്തു. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ നിരവധിപേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തത്.
പ്ലാസ്റ്റിക് കയര്‍ നായയുടെ കഴുത്തില്‍ കെട്ടിയശേഷം മറുവശം കാറിന്റെ ഡിക്കിയില്‍ കെട്ടിയാണ് മിണ്ടാപ്രാണിയെ പ്രതി യൂസഫ് ടാറിട്ട റോഡിലൂടെ വലിച്ചിഴചത്. ഇത് കണ്ട് മറ്റൊരു നായ ഏറെ ദൂരം ഇതിന്റെ പിന്നാലെ ഓടുന്നതടക്കമുള്ള ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ വേദന വിതച്ചു. സഹജീവി കാണിച്ച ദയവ് പോലും മനുഷ്യന്‍ കാണിച്ചില്ലെന്നും നിരവധിപേര്‍ കമന്റുകള്‍ ഇട്ടു.
മൂന്ന് കിലോമീറ്ററോളം പ്രതി യൂസഫ് നായയെ ഇത്തരത്തില്‍ റോഡിലൂടെ കെട്ടിവലിച്ചു. ഈ രംഗം അഖില്‍ ഫോണില്‍ ചിത്രീകരിക്കുന്നത് കണ്ട യൂസഫ് നായയെ അഴിച്ച് വിട്ടുകയായിരുന്നു. പിന്നീട് അഖിലും സുഹൃത്തുക്കളും ചേര്‍ന്ന് ആനിമല്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ ഭാരവാഹി ടി ജെ കൃഷ്ണനൊപ്പം സ്ഥലത്തെത്തി നായയെ കണ്ടെത്തുകയും സര്‍ക്കാര്‍ മൃഗാശുപത്രിയിലെത്തിച്ച് ശുശ്രൂഷ നല്‍കുകയുമായിരുന്നു. വലിച്ചിഴച്ചത്മൂലം നായയുടെ കാലുകള്‍ക്കും മസിലുകള്‍ക്കും പരിക്കുണ്ട്. നായയെ താല്‍ക്കാലികമായി ദയയുടെ കീഴിലുള്ള ഷെല്‍റ്ററിലാക്കി.
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…