മൈസൂരു: വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ കാറിനകത്ത് തീകൊളുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി. ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നു. കാഞ്ചനയെന്ന 25കാരിയയെയാണ് 27കാരനായ ശ്രീനിവാസ് കൊലപ്പെടുത്തിയത്.
വിവാഹം കഴിക്കാനുള്ള ശ്രീനിവാസന്റെ താത്പര്യത്തെ നഴ്സായ കാഞ്ചന എതിർത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മാമ്പള്ളി ഗ്രാമവാസിയായ ശ്രീനിവാസ് ട്രാക്ടർ ഡ്രൈവറാണ്.
വിവാഹക്കാര്യത്തെ കുറിച്ച് സംസാരിച്ചപ്പോൾ നഴ്സായ കാഞ്ചന ശ്രീനിവാസനോട് അൽപ്പം കൂടി കാത്തിരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ശ്രീനിവാസ് അമ്മാവന്റെ കാറുമായി ആശുപത്രിയിലെത്തി കാഞ്ചനയെ കൂട്ടി തേരമ്പള്ളി തടാകത്തിനടുത്തേക്ക് പോയി. തുടർന്ന് കാറിന്റെ വാതിലുകൾ പൂട്ടിയശേഷം വാഹനത്തിൽ കരുതിയിരുന്ന പെട്രോൾ കാഞ്ചനയുടെയും തന്റെയും ദേഹത്തൊഴിച്ച് തീകൊളുത്തി. കാറിൽനിന്ന് തീയുയരുന്നതുകണ്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല.
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…
പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…