ചെന്നൈ: പബ്‌ജി ഗെയിമിന്റെ ലൈവ് സ്ട്രീമിങ് വഴി ലക്ഷങ്ങള്‍ വരുമാനം നേടുന്ന തമിഴ്നാട്ടിലെ പ്രമുഖ യൂട്യൂബറായ പബ്ജി മദനെതിരെ കളിക്കിടെ സഹകളിക്കാരായ സ്ത്രീകളോട് അശ്ലീലം പറഞ്ഞെന്നു കേസ്. പബ്ജി 18 പ്ലസ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് മദൻ. സഹകളിക്കാരുമായി നടത്തുന്ന ദ്വയാർഥ, അശ്ലീല പ്രയോഗങ്ങളുമായിരുന്നു പബ്ജി 18 പ്ലസ് എന്ന ചാനലിന്റെ പ്രത്യേകത.
അശ്ലീല പദപ്രയോഗങ്ങള്‍ പരിധി വിട്ടതോടെ സഹകളിക്കാരി ചെന്നൈ പൊലീസില്‍ പരാതി നല്‍കി. തൊട്ടുപിറകെ 150 സ്ത്രീകള്‍ പൊലീസിനെ സമീപിച്ചു. തന്നെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ലെന്നു മദന്‍ യൂട്യൂബ് ലൈവില്‍ എത്തി വെല്ലുവിളിച്ചതോടെ കേസന്വേഷണം ക്രൈംബ്രാഞ്ച് സിഐഡി വിഭാഗം ഏറ്റെടുത്തു. ഇതോടെ മദൻ ഒളിവിൽപ്പോയി.
യൂട്യൂബ് ചാനൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് ഭാര്യ കൃതികയുടെ പേരിലാണ്. മദനുവേണ്ടി തിരച്ചില്‍ തുടരുന്നതിനിടെ ഭാര്യ കൃതികയെ പൊലീസ് സേലത്തു വച്ചു അറസ്റ്റുചെയ്തു.
പബ്ജി ഗെയിം നിരോധിച്ചിട്ടുണ്ടെങ്കിലും പല വഴികളിലൂടെ ഇപ്പോഴും കളിക്കാന്‍ കഴിയും. ഈ സാധ്യതയാണു പബ്ജി മദന്‍ ഉപയോഗപ്പെടുത്തിയത്. ഇവ യൂട്യൂബില്‍ ലൈവ് സ്ട്രീമിങ് നടത്തി ലക്ഷങ്ങളാണ് ഇയാള്‍ ഉണ്ടാക്കിയിരുന്നത്. ഐടി നിയമത്തിലെ 4 വകുപ്പുകളാണ് ഇയാള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. കൂടാതെ നിരോധിത ഗെയിം കളിച്ചതിനും കേസുണ്ട്.
Knock : കൃപാസനം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വാർഷിക അഖണ്ഡ ജപമാല യജ്ഞം 2026 ഒക്ടോബർ 24 ശനിയാഴ്ച പ്രശസ്ത…
അയർലണ്ടിലെ ഉപഭോക്താക്കൾക്ക് വൈദ്യുതി നിരക്കിൽ വീണ്ടും വർധന. സെപ്റ്റംബർ 14 മുതൽ വൈദ്യുതി നിരക്ക് 7.6% ഉയർത്തുമെന്ന് Pinergy പ്രഖ്യാപിച്ചു.…
നീലക്കണ്ണുകളുള്ളൊരു വെൺ മേഘ പക്ഷി.... വാനിൽ ചിറകുവിരിച്ചു പറക്കും... മോഹം കൊണ്ടു പണിഞ്ഞൊരു കൊട്ടാരക്കെട്ടിൽ... മേലേ.. വെൺ കെച്ചക്കൊടി പാറുന്നുണ്ടല്ലോ…
വൈദ്യുതി നിരക്കുകളിലെയും വാടകയിലെയും വർധനയ്ക്കൊപ്പം ഹോം ഹീറ്റിംഗ് ഓയിലിന്റെ വില കുത്തനെ ഉയർന്നതും അയർലണ്ടിലെ കുടുംബങ്ങളുടെ ജീവിതച്ചെലവ് സമ്മർദം വർധിപ്പിക്കുന്നു.…
അയർലണ്ടിലെ വാർഷിക ഉപഭോക്തൃ വിലപ്പണപ്പെരുപ്പം ജൂലൈയിലും 3.4 ശതമാനത്തിൽ തുടർന്നതായി Central Statistics Office (CSO) പുറത്തുവിട്ട പുതിയ കണക്കുകൾ.…
ഡൽഹി: എല്ലാ പൈലറ്റുമാർക്കും നിർബന്ധിത മയക്കുമരുന്ന് പരിശോധന നടത്താൻ നീക്കവുമായി എയർ ഇന്ത്യ. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് അനുവദനീയമല്ലാത്ത ഏതെങ്കിലും…