Crime

സ്വർണം ആദ്യമായാണ് കടത്തുന്നത്.. രന്യ റാവുവിന്‍റെ മൊഴി പുറത്ത്

ബംഗളൂരു: സ്വര്‍ണ കടത്ത് കേസില്‍ അറസ്റ്റിലായ കന്നഡ നടി രന്യ റാവുവിന്‍റെ മൊഴി പുറത്ത്. ആറടി ഉയരമുള്ള അറബ് വേഷധാരിയാണ് സ്വർണം തന്നത്. കഴിഞ്ഞ കുറച്ച് ദിവസമായി തനിക്ക് കോളുകൾ വന്നിരുന്നു. സ്വർണം കൊണ്ട് പോകണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് കോളുകൾ വന്നത്. സ്വർണം ആദ്യമായാണ് കടത്തുന്നത്, മുൻപ് കടത്തിയിട്ടില്ല. ദുബായ് എയർപോർട്ടിലെ മൂന്നാം ടെർമിനലിൽ ഗേറ്റ് എ-യ്ക്ക് സമീപത്തുള്ള ഡൈനിംഗ് ലൗഞ്ചിലാണ് സ്വർണം തന്ന വ്യക്തിയെ കണ്ടത്. നേരത്തേ സ്വർണം കൈമാറുന്ന പോയന്‍റിനെക്കുറിച്ച് വിവരം തന്നിരുന്നെന്ന് രന്യയുടെ മൊഴിയില്‍ പറയുന്നു.

വെള്ള കന്തൂറ (അറബ് വസ്ത്രം) ഇട്ട ആൾ വന്ന് സ്വർണപ്പാക്കറ്റ് കൈമാറുമെന്നാണ് പറഞ്ഞത്.രണ്ട് കട്ടിയുള്ള ടാർപോളിൻ കവറുകൾ തന്ന ശേഷം ഇയാൾ നടന്ന് പോയി. ആറടി ഉയരമുള്ള, ആഫ്രിക്കൻ – അമേരിക്കൻ ഇംഗ്ലിഷ് ഉച്ചാരണമുള്ള, വെളുത്ത മനുഷ്യൻ എന്നാണ് രന്യ ഇയാളെക്കുറിച്ച് പറയുന്നത്.പിന്നീട് ശുചിമുറിയിൽ പോയാണ് താൻ ഈ സ്വർണക്കട്ടികൾ ദേഹത്ത് കെട്ടി വച്ചതെന്നും രന്യ വെളിപ്പെടുത്തിയൂട്യൂബ് നോക്കിയാണ് താൻ സ്വർണക്കട്ടി എങ്ങനെ ദേഹത്ത് കെട്ടി വയ്ക്കാമെന്ന് പഠിച്ചതെന്നും രന്യയുടെ മൊഴിയില്‍ പറയുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

16 hours ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

1 day ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

1 day ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

2 days ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

2 days ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

2 days ago