ലക്‌നൗ: ഉത്തര്‍പ്രദേശിലെ രണ്ട് ഗ്രാമങ്ങളില്‍ നിന്നായി രണ്ട് യുവതികളുടെ മൃതദേഹങ്ങള്‍ പൊലിസ് കണ്ടെത്തി. കട്ടിലിനോട് ചേര്‍ത്തുകെട്ടി തീകൊളുത്തിയ നിലയിലാണ് ആദ്യ മൃതദേഹം. രണ്ടാമത്തേത് ക്രൂരമായ ആസിഡ് ആക്രമണത്തിനിരയാക്കപ്പെട്ട നിലയിലും.
ബിജ്‌നോര്‍ ജില്ലയിലെ ഗ്രാമപ്രദേശത്താണ് കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം നാട്ടുകാര്‍ കണ്ടത്. പൊലിസെത്തി നടത്തിയ അന്വേഷണത്തില്‍ മൂന്ന് വെടിയുണ്ടകളും കണ്ടെത്തി. മൃതദേഹം തിരിച്ചറിയാന്‍ സാധിക്കാത്ത നിലയിലായതിനാല്‍ ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്ക് അയക്കുമെന്ന പൊലിസ് അറിയിച്ചു.
രണ്ടാമത്തെ മൃതദേഹം കണ്ടെത്തിയത് ബഹ്‌റായിക് ജില്ലയിലാണ്. മുഖം തിരിച്ചറിയാതിരിക്കാന്‍ ആസിഡ്‌കൊണ്ട് പൊള്ളിച്ച നിലയിലായിരുന്നു.
ആസിഡ് ആക്രമണത്തില്‍ മുഖം വികൃതമാക്കപ്പെട്ടിട്ടുണ്ടെങ്കിലും തിരിച്ചറിയാന്‍ സാധിക്കുന്ന നിലയിലാണെന്ന് പൊലിസ് അറിയിച്ചു.
മൃതദേഹം കണ്ടെത്തിയ ഗ്രാമത്തില്‍ നിന്നുള്ള യുവതിയല്ല കൊല്ലപ്പെട്ടിട്ടുള്ളതെന്ന് പൊലിസ് പ്രാരംഭ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. എത്രയും വേഗം യുവതിയുടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുമെന്നും പ്രതികളെ പിടികൂടുമെന്നും പൊലിസ് അറിയിച്ചു.
ഒരേ ദിവസം പുറത്തുവന്ന ഇരട്ടകൊലപാതകത്തിന്റെ വാര്‍ത്തകള്‍ ഉത്തര്‍പ്രദേശിനെ ഞെട്ടിച്ചിരക്കുകയാണ്. മറ്റൊരു സംഭവത്തില്‍ ലൈംഗികാതിക്രമത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയെ കേസ് നല്‍കിയതിന്റെ പേരില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ മര്‍ദ്ദിച്ച കൊലപ്പെടുത്തിയിരുന്നു.
പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…
അയർലണ്ടിൽ അനന്തരാവകാശമായി ലഭിക്കുന്ന പണത്തിനും സ്വത്തിനും ബാധകമായ നികുതി പരിധികൾ ഉയർത്തിയതോടെ നിരവധി കുടുംബങ്ങൾക്ക് ആശ്വാസം ലഭിക്കുമെന്ന് വിലയിരുത്തൽ. മാതാപിതാക്കളിൽ…
DUBLIN, IRELAND — In a proactive effort to address mental health challenges and prevent suicide…
നാളെ കൊളംബസ് ഡേ! ലോകം മുഴുവൻ ഈ വഴിപിഴച്ച നാവികനെ ഓർത്ത് തലയിൽ കൈവെക്കുന്ന ദിവസം. പതിനഞ്ചാം നൂറ്റാണ്ടിലെ വലിയൊരു…
സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ശനിയാഴ്ചത്തെ മിസൈൽ ആക്രമണത്തിൽ പരിക്കേറ്റ ഇന്ത്യക്കാരൻ മരിച്ചു.…
പ്രണാമം. ഡാളസ് - ടെക്സസിലെ റിച്ചാർഡ്‌സണിൽ നിന്ന് ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ആ കൊച്ചു പെൺകുട്ടിയുടെ വേർപാടിന് ഇന്ന് ഒൻപത്…