Categories: Crime

ഉത്ര കൊലക്കേസ്; അമ്മയുടെയും സഹോദരിയുടെയും പങ്ക് വിവരിച്ച് സൂരജ്

കൊല്ലം: ഉത്ര കൊലക്കേസിൽ തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിൽ അമ്മയുടെയും സഹോദരിയുടെയും പങ്ക് വിവരിച്ച് സൂരജ്. പാമ്പുപിടുത്തക്കാരൻ സുരേഷ്, വീട്ടിലെത്തിയാണ് ഉത്രയെ ആദ്യം കടിച്ച അണലിയെ കൈമാറിയത്. ഇതിന് അമ്മയും സഹോദരിയും സാക്ഷിയാണെന്നാണ് സൂരജ് പൊലീസിനോട് സമ്മതിച്ചത്. ഇതോടെ അമ്മയുടെയും സഹോദരിയുടെയും അറിവോടെയാണ് ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചതെന്നാണ് പൊലീസിന്‍റെ അനുമാനം. കൂടുതൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇവരെയും പ്രതിചേർക്കുമെന്നാണ് സൂചന. വീട്ടിൽ കണ്ടത് ചേരയാണെന്നും അതിനെ താൻ കൊണ്ടിട്ടതല്ലെന്നുമായിരുന്നു സൂരജ് ആദ്യം പറഞ്ഞിരുന്നത്.

അണലിയെ കൈമാറി സുരേഷ് മടങ്ങിയതിന് പിന്നാലെ ചാക്കിൽനിന്ന് പാമ്പ് പുറത്തേക്ക് ചാടി ഇഴഞ്ഞുപോയി. ഏറെ ശ്രമപ്പെട്ട് സൂരജ് തന്നെ പാമ്പിനെ പിടികൂടി ചാക്കിലാക്കി വിറകുപുരയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. അതിനുശേഷമാണ് ഒരു ദിവസം പാമ്പിനെ സ്റ്റെയർകേസിൽ കൊണ്ടിട്ടത്. ഉത്രയോട് മുകളിലുള്ള ഫോൺ എടുത്തുകൊണ്ടുവരാൻ ആവശ്യപ്പെട്ടു. എന്നാൽ പാമ്പിനെ കണ്ട ഉത്ര ഭയന്നു നിലവിളിച്ചു. ഉടൻതന്നെ പാമ്പിനെ സൂരജ് പിടികൂടി പുറത്തേക്കു കൊണ്ടുപോകുകയും ചെയ്തു. ഈ പാമ്പിനെ ഉപയോഗിച്ചുതന്നെയാണ് മാർച്ച് രണ്ടിന് ഉത്രയെ കടിപ്പിച്ചത്.

അന്ന് ഉത്ര കൊല്ലപ്പെടുമെന്നാണ് സൂരജ് പ്രതീക്ഷിച്ചത്. എന്നാൽ ചികിത്സയിലൂടെ ഉത്ര ജീവിതത്തിലേക്ക് മടങ്ങിയെത്തി. ഇതോടെയാണ് രണ്ടാമത് മൂർഖൻ പാമ്പിനെ സുരേഷിൽനിന്ന് സൂരജ് വാങ്ങിയത്. കൊല്ലം-പത്തനംതിട്ട അതിർത്തിപ്രദേശമായ ഏനാത്തുവെച്ചാണ് മൂർഖനെ സൂരജ് കൈപ്പറ്റിയത്. ഇതിന് പിന്നാലെ മെയ് ആറിന് രാത്രി അഞ്ചൽ ഏറത്തുള്ള വീട്ടിൽവെച്ച് സൂരജ് ഉത്രയെ പാമ്പിനെക്കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തി. ഈ സംഭവം വലിയ വാർത്തയായതോടെ സുരേഷിനെ സമീപിച്ച് പാമ്പിനെ വാങ്ങിയ കാര്യം ആരോടും പറയരുതെന്ന് സൂരജ് ആവശ്യപ്പെട്ടു. ഈ വിവരങ്ങളെല്ലാം സഹോദരിയോട് പറഞ്ഞിരുന്നതായാണ് സൂരജ് ഇപ്പോൾ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഇതോടെ സൂരജിന്‍റെ സഹോദരിയെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് അന്വേഷണസംഘം.

കൂടാതെ സൂരജിനെ ഒളിവിൽപ്പോകാൻ സഹായിച്ചതും നിയമവിദഗ്ദ്ധരുടെ സഹായം ലഭ്യമാക്കിയതും സഹോദരിയാണെന്ന് വ്യക്തമായിട്ടുണ്ട്. സഹോദരിയുടെ ആൺസുഹൃത്തിന്‍റെ വീട്ടിലാണ് സൂരജ് ആദ്യം ഒളിവിൽ പോയത്. ഫോൺ രേഖകളിൽനിന്ന് ഇക്കാര്യം വ്യക്തമായിട്ടുണ്ട്. ഇതോടെ സഹോദരിയുടെ സുഹൃത്തിനെയും അവിടേക്ക് കൊണ്ടുപോയ സൂരജിന്‍റെ സുഹൃത്തുക്കളെയും അന്വേഷണസംഘം ചോദ്യം ചെയ്തേക്കും. മതിയായ തെളിവുകൾ ലഭിച്ചാൽ സഹോദരി ഉൾപ്പടെ കൂടുതൽ പേരെ പ്രതികളായി ഉൾപ്പെടുത്തുമെന്നും റിപ്പോർട്ടുണ്ട്.

Newsdesk

Recent Posts

സൗത്ത് ഡബ്ലിനിൽ കാറും ബസും ലുവാസും കൂട്ടിയിടിച്ചു

സൗത്ത് ഡബ്ലിനിൽ ഇന്ന് രാവിലെ ഒരു കാറും ബസും ലുവാസും കൂട്ടിയിടിച്ചു. ബ്ലൂബെൽ ലുവാസ് സ്റ്റോപ്പിന് സമീപമാണ് അപകടം നടന്നത്.…

2 hours ago

ഇന്ത്യയിലെ വിമാന സർവീസുകൾ ഏതുനിമിഷവും നിലച്ചേക്കാമെന്ന് എഫ്‌ഐ‌എ

ഡൽഹി: രാജ്യത്തെ വിമാന സർവീസുകൾ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (എഫ്‌ഐ‌എ). പശ്ചിമേഷ്യൻ സംഘർഷം…

4 hours ago

ഏപ്രിൽ വരെയുള്ള കാലയളവിൽ ഊർജ്ജ വില 15% ൽ അധികം ഉയർന്നു- CSO

ഏപ്രിലിൽ വരെയുള്ള 12 മാസങ്ങളിൽ ഊർജ്ജ വില 15.5% വർദ്ധിച്ചതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് അറിയിച്ചു. കഴിഞ്ഞ 12 മാസത്തിനിടെ…

4 hours ago

കോളേജ് വിദ്യാർത്ഥികൾക്ക് CAO അപേക്ഷ നൽകാൻ അവസാന അവസരം

കഴിഞ്ഞ തവണ CAO അപേക്ഷ നൽകാൻ നിങ്ങൾക്ക് കഴിഞ്ഞില്ലേ? CAO അപേക്ഷ സമർപ്പിക്കാൻ നിങ്ങൾക്ക് വെള്ളിയാഴ്ച വരെ സമയമുണ്ട്. സാധാരണ…

1 day ago

കേരളത്തിൽ അധികാരത്തിലേക്ക് ആര്.? പ്രവചിക്കാം സമ്മാനം നേടാം..

കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മെയ്‌ 4ന് പ്രഖ്യാപിക്കുമ്പോൾ, ഏറെ ആവേശം നിറഞ്ഞ ചർച്ചകളാണ് ചൂടുപിടിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും…

1 day ago

വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ ഇര്‍വിംഗ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ മെയ് 1 വെള്ളി മുതല്‍ മെയ് 3 ഞായർ ദിവസങ്ങളിൽ

ഡാലസ് : ഇർവിങ് സെൻറ് ജോർജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയിൽ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മെയ് 1,…

1 day ago