സ്ലൈഗോ, അയർലൻഡ് /കണ്ണൂർ: സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ നഴ്സും ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോയുടെ പബിക് റിലേഷൻഷിപ് ഓഫീസർ, സ്ലൈഗോ ടൈറ്റൻസ് ക്രിക്കറ്റ് ക്ലബ് മാനേജർ തുടങ്ങിയ നിലകളിലും പ്രവർത്തിക്കുന്ന ആൽബർട്ട് കുര്യാക്കോസിന്റെ പിതാവ് പോണാട്ട് കുര്യാക്കോസ് നിര്യാതനായി.
സംസ്‍കാരം ജൂൺ 12 ബുധനാഴ്ച പരേതന്റെ മാതൃ ഇടവക ആയ കണ്ണൂരിലെ മേലേചൊവ്വയിലുള്ള സെന്റ് ഫ്രാൻസിസ് ഓഫ് അസീസി ദേവാലയത്തിൽ ഉച്ചക്ക് 2 മണിക്ക് നടക്കും .
തലശ്ശേരി അതിരൂപത മുൻ വികാർ ജനറലായിരുന്ന ഫാ. എബ്രഹാം പോണാട്ട് മുഖ്യ കാർമികത്വം വഹിക്കും.
മക്കൾ: ആൽബർട്ട് കുര്യാക്കോസ് (അയർലണ്ട്), ആൽവിൻ കുര്യാക്കോസ് (ഇംഗ്ലണ്ട്).
മരുമക്കൾ: ലിജിനാ ജോർജ് (അയർലണ്ട്), അയന ക്രിസ്റ്റഫർ (ഇംഗ്ലണ്ട്).
പരേതൻ ഫോംലാൻഡ് എന്ന വ്യാപാരനാമത്തിൽ ബാംഗ്ലൂരിലും കണ്ണൂരിലും മെത്ത നിർമാണവും വിതരണവും നടത്തിവന്നിരുന്നു. ബിസിനസിലേക്ക് കടക്കുന്നത് മുൻപ് കുറെക്കാലം അധ്യാപകനായും ജോലി നോക്കിയിരുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഗോവ: സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണമേർപ്പെടുത്താൻ ഗോവയും ആന്ധ്രാപ്രദേശും. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായാണ് നിർണായക തീരുമാനം. ഓസ്‌ട്രേലിയ നടപ്പിലാക്കിയ…
ചന്ദ്ര കൊടുങ്കാറ്റ് രാജ്യത്തുടനീളം വ്യാപകമായ തടസ്സങ്ങൾ സൃഷ്ടിച്ചു. ശക്തമായ കാറ്റും മഴയും കാരണം നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. യാത്രാ സേവനങ്ങൾ…
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…