ഏറ്റവുമധികം പ്രവാസി മലയാളികള്‍ ജോലി ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങളിലൊന്നായ ദുബായില്‍ തൊഴിലവസരങ്ങള്‍ വന്‍തോതില്‍ കുറയുന്നതായും വിദേശികളുടെ തൊഴില്‍ സാധ്യതകള്‍ കഴിഞ്ഞ ദശകത്തിലെ ഏറ്റവും താഴത്തെ നിലയിലെന്നും റിപ്പോര്‍ട്ട്. ദുബായിലെ ബിസിനസ്സ് വളര്‍ച്ച സ്തംഭിച്ചതാണ് ജോലികളുടെ എണ്ണം കുറയാന്‍ കാരണം. ഐഎച്ച്എസ് മാര്‍ക്കിറ്റിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 10 വര്‍ഷത്തില്‍ ദുബായിലെ എണ്ണ ഇതര സ്വകാര്യ മേഖലയിലെ പ്രവര്‍ത്തന സ്ഥിതി ജനുവരിയില്‍ തുടര്‍ച്ചയായ മൂന്നാം മാസവും മോശമായി. മൊത്തക്കച്ചവടവും ചില്ലറ വില്‍പ്പനയും നിര്‍മ്മാണ മേഖലയും മാറ്റമില്ലാത്ത ഇടിവ് രേഖപ്പെടുത്തിയതായി ഐഎച്ച്എസ് മാര്‍ക്കിറ്റ് റിപ്പോര്‍ട്ട്.
തൊഴിലവസരങ്ങളില്‍ വേഗത്തിലുള്ള ഇടിവ് കമ്പനികള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ദുബായിലെ തൊഴിലിനെ സാരമായി തന്നെ ബാധിച്ചിട്ടുണ്ടെന്ന് ഐഎച്ച്എസ് മാര്‍ക്കിറ്റിലെ സാമ്പത്തിക ശാസ്ത്രജ്ഞര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കി. എന്നാല്‍ സമീപഭാവിയില്‍ നേട്ടമുണ്ടാകുമെന്നാണ് കമ്പനികള്‍ പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദുര്‍ബലമായ ഡിമാന്‍ഡിനെത്തുടര്‍ന്ന് കമ്പനികള്‍ കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടുന്നുണ്ട്. ദുബായിലെ ഏറ്റവും വലിയ ബാങ്കായ എമിറേറ്റ്‌സ് എന്‍ബിഡി ആയിരക്കണക്കിന് ജീവനക്കാരെയാണ് വെട്ടിക്കുറച്ചിരിക്കുന്നത്. യുഎഇയിലുടനീളം ഇത്തരത്തിലുള്ള പ്രതിസന്ധി വ്യാപകമാണ്. എന്നിരുന്നാലും ദുബായിലെ യാത്രാ, ടൂറിസം വ്യവസായം ജനുവരിയില്‍ ‘മിതമായ പുരോഗതി’ കാണിച്ചതായും ഐഎച്ച്എസ് മാര്‍ക്കിറ്റ് പറയുന്നു.
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…