Entertainment

വീണ്ടും തരംഗമാകാൻ 4Musics; ബാൻഡിന്റെ രണ്ടാമത്തെ ഒറിജിനൽ ഗാനം ‘ ഗഫൂർ കാ ദോസ്ത്’ hoop ൽ

4musics ബാൻഡ് hoop നായി ഒരുക്കി ഏറെ പ്രേക്ഷക പ്രീതി നേടി ശ്രദ്ധേയമായ ആദ്യ ഒറിജിനൽ ഗാനം ‘താരകതാരേ’ക്ക് പിന്നാലെ രണ്ടാമത്തെ ഗാനവും ഹിറ്റ് ചാർട്ടിലേക്ക്. 4musics ഒരുക്കിയ രണ്ടാമത്തെ ഒറിജിനൽ ഗാനം ‘ ഗഫൂർ കാ ദോസ്ത്‘ പുറത്തിറങ്ങി.

വണ്ടർവാൾ മീഡിയയുടെ hoop ന്റെ പുതിയ എപ്പിസോഡിന് വേണ്ടിയിട്ടാണ് ഗാനമൊരുക്കിയത് . 4musics ബാൻഡാണ് ഗാനത്തിന് ഈണം നൽകിയിരിക്കുന്നത്. ബിബി മാത്യു, എൽദോസ് ഏലിയാസ് എന്നിവർ രചിച്ച ഗാനത്തിൽ ബിബി മാത്യുവും ജിം ജേക്കബുമാണ് പ്രധാന ഗായകർ. എൽദോലിയാസ് അഞ്ചു എബ്രഹാം എന്നിവരും ചേർന്നാണ് ഗാനം ആലപിച്ചത്.
ബിജു നൈനാനാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. വണ്ടർവാൾ മീഡിയയാണ് ഗാനം നിർമ്മിച്ചിരിക്കുന്നത്.

ആദ്യഗാനത്തിൽ അണിനിരന്ന കലാകാരന്മാർ തന്നെയാണ് ഈ ഗാനത്തിന്റെയും പിന്നിൽ പ്രവർത്തിച്ചത്. ലീഡ് ഗിറ്റാറും ബാസ് ഗിറ്റാറും- ഗോകുൽ കുമാർ, ക്രിസ്പിൻ, കീബോർഡ് – ഷെറോൺ റോയ് ഗോമസ്, ഡ്രംസ്- ജോൺ ലീഡർ, വയലിൻ- ആൽവിൻ കുര്യാക്കോസ് എന്നിവരാണ്. മഹേഷ്‌ എസ്. ആർ, അനീഷ് ചന്ദ്രൻ ക്യാമറയും ആൽബി നടരാജ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. സ്റ്റുഡിയോ 6/8 കൊച്ചിൻ, ഗ്രേസ് അഴകം എന്നിവയാണ് സ്റ്റുഡിയോ. അശ്വിൻ ആൻഡ്രൂസ്, ഫ്രെഡർക്ക് ജേക്കബ്, കുര്യാക്കോസ് വർഗീസ് എന്നിവരാണ് റെക്കോർഡിംഗ് എഞ്ചിനീയർമാർ.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

Newsdesk

Recent Posts

അയർലണ്ടിൽ വാരാന്ത്യത്തിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; മൂന്ന് കൗണ്ടികൾക്ക് സ്റ്റാറ്റസ് യെല്ലോ വിൻഡ് അലേർട്ട് നൽകി

താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…

3 hours ago

ഫുഡ് ചലഞ്ചുമായി അയർലണ്ട് മലയാളികൾ; ചാരിറ്റി സംഘടനകള്‍ക്കായുള്ള ധനസമാഹരണം ലക്ഷ്യം

അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…

4 hours ago

അലക്സാണ്ടർ സഹോദരങ്ങൾ കുറ്റക്കാർ; സെക്സ് ട്രാഫിക്കിംഗ് കേസിൽ മാൻഹട്ടൻ കോടതിയുടെ വിധി

ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…

5 hours ago

ഡെട്രോയിറ്റ് മാർ തോമാ ചർച്ചിൽ ലോക പ്രാർത്ഥനാ ദിനം ആചരിച്ചു

ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…

5 hours ago

VMASC കരിയര്‍ ഡേ മാര്‍ച്ച് 15 ഞായറാഴ്ച്ച

ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…

5 hours ago

എഫ്.ഡി.എ വാക്സിൻ മേധാവി വിനയ് പ്രസാദ് വീണ്ടും രാജിവെച്ചു

വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിൻ വിഭാഗം മേധാവി വിനയ് പ്രസാദ് സ്ഥാനം ഒഴിഞ്ഞു. ഒരു…

5 hours ago