Ireland

ഭവനവിവാദത്തിൽ എന്റർപ്രൈസസ് സഹമന്ത്രി ഡാമിയൻ ഇംഗ്ലീഷ് രാജിവെച്ചു

ഡബ്ലിൻ : വീടിന്റെ ഉടമസ്ഥാവകാശം
സംബന്ധിച്ച ഭവന വിവാദത്തെ തുടർന്ന് എന്റർപ്രൈസസ്,ട്രേഡ്, എംപ്ലോയ്മെന്റ് സഹമന്ത്രി ഡാമിയൻ ഇംഗ്ലീഷ് രാജിവെച്ചു. പുതിയ വീട് നിർമ്മിക്കുന്നതിനുള്ള പ്ലാനിംഗ് അപേക്ഷയിൽ സ്വന്തമായി വീടുണ്ടെന്ന് കാര്യം മറച്ചുവെച്ചത് പുറത്തുവന്നതോടെയാണ്  മന്ത്രി രാജിവെച്ചത്. നിലവിലുണ്ടായിരുന്ന വീടിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ച് കൗണ്ടി കൗൺസിലിനെ അറിയിക്കുന്നതിൽ പിഴവ് സംഭവിച്ചതായി രാജിക്കത്തിൽ മന്ത്രി സമ്മതിച്ചു. എന്നാൽ, ടി ഡിയായി ഡാമിയൻ തുടരും. സ്വന്തം പാർട്ടിയായ ഫിന ഗേലിൽ നിന്നോ പ്രതിപക്ഷത്തു നിന്നോ ഇത്തരമൊരു ആവശ്യം ഉയർന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

എല്ലാ ലോക്കൽ അതോറ്റികളും 2005ലെ പ്ലാനിംഗ് ആൻഡ് ഡെവലപ്മെന്റ് ആക്ടിന് അനുസൃതമായി ആറ് വർഷം കൂടുമ്പോൾ കൗണ്ടി വികസന പദ്ധതി തയ്യാറാക്കേണ്ടതുണ്ട്. കൗണ്ടിയുടെ സുസ്ഥിര വികസന പ്ലാനിംഗിനുള്ള തന്ത്രവും കാഴ്ചപ്പാടും രൂപപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. ഇതിന്റെ അടിസ്ഥാനത്തിൽ നഗര കേന്ദ്രങ്ങളിൽ വികസനം കേന്ദ്രീകരിക്കാനും ഗ്രാമങ്ങളിൽ വൺ ഓഫ് വീടുകൾ നിയന്ത്രിക്കാനും ശ്രമമുണ്ടായി. വൺ ഓഫ് വീടിന് അപേക്ഷിക്കുന്നവർക്ക് മറ്റൊരിടത്ത് വീടുണ്ടാകാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥയാണ് മന്ത്രി ലംഘിച്ചത്.

മീത്തിലെ കുക്ക്സ്ടൗണിൽ 2008ൽ ഭാര്യ ലോറയുമൊത്ത് വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് നൽകിയ വിവരങ്ങളിലാണ് മന്ത്രിയ്ക്ക് പിഴവ് പറ്റിയത്. ഗ്രാമീണ മേഖലയിൽ വൺ ഓഫ് വീട് നിർമ്മിക്കുന്നതിന് ലോക്കൽ നീഡ്സ് അസസ്മെന്റ് പൂരിപ്പിച്ചു നൽകേണ്ടതുണ്ടായിരുന്നു. കൗണ്ടി വികസന പദ്ധതിയുടെ ഭാഗമായായി ഇത് പൂരിപ്പിച്ചു നൽകുമ്പോഴാണ് വീട് നിലവിൽ ഉള്ളയാളാണ് താനെന്നത് മന്ത്രി മറച്ചു വെച്ചത്. നിർദ്ദിഷ്ട സൈറ്റിൽ നിന്ന് അഞ്ച്കിലോമീറ്റർ അകലെ കാസിൽ മാർട്ടിനിലെ കുടുംബ വീട്ടിലാണ് കഴിഞ്ഞ 30 വർഷമായി പറഞ്ഞിരുന്നു. സ്വന്തമായി വീടില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇതു തെളിയിക്കുന്നതിനുള്ള വിവിധ രേഖകളും സമർപ്പിച്ചിരുന്നു. ഇതിനെ അടിസ്ഥാനമാക്കി പ്ലാനിംഗ് അനുമതിയും ലഭിച്ചു. എന്നാൽ മന്ത്രിയ്ക്ക് കാസിൽ മാർട്ടിനിൽത്തന്നെ 14 വർഷം മുമ്പ് മറ്റൊരു വീടുണ്ടായിരുന്നെന്ന വാർത്ത ഓൺ ലൈൻ മീഡിയയാണ് പുറത്തുകൊണ്ടുവന്നത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

Sub Editor

Recent Posts

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; Portmarnock മലയാളിയുടെ തട്ടിപ്പിന് ഇരയായത് നിരവധി പേർ

അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…

2 hours ago

കാൻസർ അതിജീവിതർക്ക് ആശ്വാസം.. €650,000 വരെയുള്ള മോർട്ട്ഗേജ് ഇൻഷുറൻസിന് പുതിയ പരിരക്ഷ

അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…

4 hours ago

ഗാർഡയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…

5 hours ago

​ബ്രിട്ടീഷ് പാർലമെന്റ് അംഗം സോജൻ ജോസഫിന് ഡബ്ലിനിൽ ഊഷ്മള സ്വീകരണം നൽകി

​ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…

5 hours ago

അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ബോംബ് ഭീഷണി ഇമെയിൽ

പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…

6 hours ago

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

1 day ago