സുശാന്ത് സിംഗ് രജ്പുതിന്‍റെ അകാല വിയോഗത്തിന് പിന്നാലെ അദ്ദേഹത്തിന്‍റെ അവസാന ചിത്രവും റിലീസിനൊരുങ്ങുകയാണ് .
സുശാന്തിന്‍റെ അവസാന ചിത്രമായ ദില്‍ ബേച്ചാരെ ഒടിടി പ്ലാറ്റ്‌ഫോം വഴിയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. മുകേഷ് ഛബ്ര സംവിധാനം ചെയ്ത ചിത്ര൦ ഏറെ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തില്‍ സുശാന്തും പുതുമുഖ താരം സഞ്ജനയുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ജൂലായ് 24ന് ഡിസ്‌നി ഹോട്ട്‌സ്റ്റാറിലൂടെയാണ് റിലീസ് ചെയ്യുന്നത്.
ദില്‍ ബേച്ചാരയുടെതായി മുന്‍പ് പുറത്തിറങ്ങിയ ട്രെയിലറും ഗാനങ്ങളുമെല്ലാം തരംഗമായി മാറിയിരുന്നു. സംഗീത മാന്ത്രികന്‍ എ ആര്‍ റഹ്മാനാണ് സുശാന്ത് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയത്.
ദില്‍ ബേച്ചാര റിലീസിനൊരുങ്ങുന്നതിനിടെ റഹ്മാന്‍ പങ്കുവെച്ച പുതിയ മ്യൂസിക്കല്‍ ട്രിബ്യൂട്ട് (Musical Tribute) വീഡിയോ ശ്രദ്ധേയമായി മാറിയി രിയ്ക്കുകയാണ്. സുശാന്തിന് വീഡിയോ സമര്‍പ്പിച്ചുകൊണ്ടാണ് തന്‍റെ ടീമിനൊപ്പം എ ആര്‍ റഹ്മാന്‍ എത്തിയിരിക്കുന്നത്.
എ ആര്‍ റഹ്മാനൊപ്പം മോഹിത് ചൗഹാന്‍, ശ്രേയാ ഘോഷാല്‍, സുനീധി ചൗഹാന്‍, അരിജീത്ത് സിംഗ്, സാക്ഷ ത്രിപാഠി തുടങ്ങിയ ഗായകരും പാടുന്നുണ്ട്. ഇവര്‍ക്കൊപ്പം ഏആര്‍ റഹ്മാന്‍റെ മക്കളായ റഹീമാ റഹ്മാന്‍, ഏആര്‍ അമീന്‍ തുടങ്ങിയവരും പെര്‍ഫോം ചെയ്യുന്നുണ്ട്.
വീഡിയോയുടെ തുടക്കത്തില്‍ ദില്‍ ബേച്ചാരയുടെ സംഗീതം ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും വളരെയധികം സ്‌പെഷലാണെന്ന് എ ആര്‍ റഹ്മാന്‍ പറയുന്നുണ്ട്. ഒമ്പത് ഗാനങ്ങളാണ് സിനിമയ്ക്കായി റഹ്മാന്‍ ഒരുക്കിയിരിക്കുന്നത്. സുശാന്തിന്‍റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഇത് സമര്‍പ്പിക്കുന്നുവെന്നും എ ആര്‍ റഹ്മാന്‍ വീഡിയോയില്‍ പറയുന്നു.
കമ്പനി "റോമിംഗ് നിയന്ത്രണങ്ങൾ" ലംഘിച്ചതിന് ആയിരക്കണക്കിന് വോഡഫോൺ ഉപഭോക്താക്കൾക്ക് ഏകദേശം €45 റീഫണ്ട് നൽകും.റോമിംഗ് നിരക്കുകളെക്കുറിച്ച് കമ്പനി തങ്ങളുടെ ഉപഭോക്താക്കൾക്ക്…
PHOENIX GALWAY സംഘടിപ്പിക്കുന്ന "ക്രിക്കറ്റ് ടൂർണമെന്റ്" ഡിസംബർ 31, ജനുവരി 1 തീയതികളിൽ നടക്കും. ഗാൽവേ Colaiste Muire Mathair…
ന്യൂയോർക് :ഈ വർഷത്തെ ഫ്ലൂ (പനി) സീസൺ അതീവ ഗുരുതരമാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 'H3N2' എന്ന പുതിയ…
ഡാളസ്/തിരുവല്ല: തിരുവല്ലയിലെ പ്രമുഖ അഭിഭാഷക അഡ്വ. റെയ്ച്ചൽ പി. മാത്യു(73) അന്തരിച്ചു. കീഴ്വായ്പൂർ പയറ്റുകാലായിൽ പരേതനായ അഡ്വ. തോമസ് മാത്യു…
സിയാറ്റിൽ:അമേരിക്കയിലെ സിയാറ്റിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഫ്രാൻസ് ചോക്ലേറ്റ്സ്' പുറത്തിറക്കിയ ചോക്ലേറ്റ് ബാറുകൾ മാരകമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് യുഎസ് ഫുഡ് ആൻഡ്…
വാഷിംഗ്‌ടൺ ഡി സി: അമേരിക്കൻ എംബസികളിൽ വിസ സ്റ്റാമ്പിംഗിന് നേരിടുന്ന കനത്ത കാലതാമസം കണക്കിലെടുത്ത്, അനാവശ്യമായ വിദേശയാത്രകൾ ഒഴിവാക്കാൻ ഗൂഗിൾ…