Categories: India

ജീവനക്കാരുടെ ബത്ത 20% മുതല്‍ 50% വരെ കുറയ്ക്കാന്‍ ഉത്തരവിറക്കി എയര്‍ഇന്ത്യ

ന്യൂഡല്‍ഹി: ജീവനക്കാരുടെ ബത്ത 20% മുതല്‍ 50% വരെ കുറയ്ക്കാന്‍ ഉത്തരവിറക്കി എയര്‍ഇന്ത്യ. ഈ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ തന്നെ ഇത് പ്രാബല്യത്തിലുണ്ടെന്നും ഉത്തരവില്‍ പറയുന്നു. ഒരു മാസത്തില്‍ ഏത്ര മണിക്കൂര്‍ വിമാനം പറത്തിയോ അതിനെ അടിസ്ഥാനമാക്കി ഫ്‌ളൈയിങ് അലവന്‍സ് നല്‍കുമെന്നും ഉത്തരവിലുണ്ട്‌.

വേതനം വെട്ടിക്കുറയ്ക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം ഇന്ത്യന്‍ കൊമേഴ്ഷ്യല്‍ പൈലറ്റ് അസോസിയേഷന്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

പ്രതിമാസം 25,000 രൂപയില്‍ കൂടുതല്‍ ശമ്പളമുള്ള ജീവനക്കാരുടെ പ്രതിമാസ ബത്ത 50 ശതമാനം വരെ എയര്‍ ഇന്ത്യ കുറച്ചിട്ടുണ്ട്. അതേ സമയം അടിസ്ഥാന ശമ്പളവും ഐഡിഎ, വീട്ടുവാടക ബത്തയും മാറ്റമില്ലാതെ തുടരുമെന്നും ബുധനാഴ്ച ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്ക് 20 ശതമാനം അലവന്‍സാണ് വെട്ടിക്കുറച്ചിട്ടുള്ളത്.

കൊറോണ വൈറസ് മഹമാരിയെ തുടര്‍ന്നുള്ള യാത്രാ നിയന്ത്രണങ്ങള്‍ വ്യോമയാന മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് രാജ്യത്തെ മിക്ക വിമാന കമ്പനികളും ശമ്പളം വെട്ടിക്കുറയ്ക്കല്‍, പിരിച്ചുവിടല്‍, ശമ്പളമില്ലാതെ അവധി തുടങ്ങിയ നടപടികള്‍ സ്വീകരിച്ചുവരികയാണ്.

Newsdesk

Recent Posts

ഡബ്ലിൻ 7-ലെ ബിൻ ബാഗ് നിരോധനം പിൻവലിച്ചു

ഡബ്ലിൻ 7 മേഖലയിലെ ആയിരക്കണക്കിന് വീടുകളിൽ പ്ലാസ്റ്റിക് മാലിന്യബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരണത്തിനായി പുറത്തുവയ്ക്കുന്നത് നിരോധിക്കാനുള്ള പദ്ധതിയിൽ നിന്ന് Dublin…

16 hours ago

മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ്…

16 hours ago

വിപിൻ ആറ്റ്ലിയുടെ ‘സ്റ്റീവ് ആൻഡ് പോളി’ ആരംഭം കുറിച്ചു

സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്…

17 hours ago

സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് തുടക്കമായി

ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് ദമ്മാമിൽ തുടക്കമായി.…

17 hours ago

വിദേശ ഓൺലൈൻ ഷോപ്പിങ്ങിന് പുതിയ ഫീസ്; നവംബർ മുതൽ ഓരോ ഇനത്തിനും €2 അധികം

ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന അയർലണ്ട് ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ പുതിയ…

17 hours ago

ഡബ്ലിനിൽ വീണ്ടും TwinkleTown; ഇത്തവണ രണ്ട് വേദികളിൽ ക്രിസ്മസ് ആഘോഷം

ക്രിസ്മസ് കാലത്തെ ഡബ്ലിൻ നഗരത്തിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ പകിട്ടേകാൻ ജനപ്രിയമായ TwinkleTown ഇത്തവണ വിപുലമായ രൂപത്തിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം…

19 hours ago