എ. രഞ്ജിത്ത് സിനിമ ഈ പേരു തന്നെ ഏറെ കൗതുകമുണർത്തിക്കൊണ്ടാണ് ഒരു പുതിയ സിനിമക്ക് ഇക്കഴിഞ്ഞ ഡിസംബർ ആറ് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് തുടക്കം കുറിച്ചത്. ഷാഫി, അമൽ നീരദ് തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചു പോന്നിരുന്ന നിഷാന്ത് സാറ്റുവാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.
ഹൈസീന്ത് ഹോട്ടലിൽ ചലച്ചിത്ര പ്രവർത്തകർ, അണിയറ പ്രവർത്തകർ, ബന്ധുമിത്രാദികൾ തുടങ്ങി നിരവധിപ്പേരുടെ സാന്നിദ്ധ്യത്തിൽ നിർമ്മാതാവ് നിഷാദ് പീച്ചിയുടേയും സംവിധായകൻ നിഷാന്ത് സാറ്റുവിൻ്റേയും മാതാക്കളായ എ. നബീസ, ലീലാ സാറ്റു എന്നിവരാണ് ആദ്യഭു ദീപം തെളിയിച്ച് തുടക്കമിട്ടത്.തുടർന്ന് നിർമ്മാതാക്കളായ എം.രഞ്ജിത്ത്, ബി.രാകേഷ്,ആൻസൺ പോൾ, ടൊവിനോ തോമസ്, നിഷാദ് പീച്ചി, നിഷാന്ത് സാറ്റു എന്നിവർ ഈ ചടങ്ങ് പൂർത്തീകരിച്ചു.
ഈ ചിത്രത്തിൽ പ്രധാന വേഷമഭിനയിക്കുന്ന ഹന്നാറെജിയാണ് സ്വിച്ചോൺ കർമ്മം നിർവഹിച്ചത്.ടൊവിനോ തോമസ് ഫസ്റ്റ് ക്ലാപ്പും നൽകി.ലൂമിനസ് ഫിലിം ഫാക്ടറി ഇൻ അസോസ്സിയേഷൻ വിത്ത് ബാബു ജോസഫ് അമ്പാട്ട് അവതരിപ്പിക്കുന്ന ഈ ചിത്രം നിഷാദ് പീച്ചിയാണ് നിർമ്മിക്കുന്നത്. തികഞ്ഞ റൊമാൻ്റിക്ക് ത്രില്ലർ ഗണത്തിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ആസിഫ് അലിയാണ് നായകൻ.നമിതാ പ്രമോദാണ് നായിക.സൈജു ക്കുറുപ്പ് , ബാലചന്ദ്രമേനോൻ ,ആൻസൺ പോൾ, ശ്യാമപ്രസാദ്, കൃഷ്ണാ സുനിൽ സ്വഗതാ, ബാലചന്ദ്രൻ ചുള്ളിക്കാട്, മുകുന്ദൻ, സന്തോഷ് ജോർജ് കുളങ്ങര പൂജപ്പുര രാധാകൃഷ്ണൻ ,രേണുകജോർഡി പൂഞ്ഞാർ, പ്രിയങ്കാ നായർ, സബിതാ ആനന്ദ്, രേണുക എന്നിവരും പ്രധാന താരങ്ങളാണ്.
റഫീഖ് അഹമ്മദ്, അജീഷ് ദാസൻ എന്നിവരുടെ വരികൾക്ക് മിഥുൻ അശോകൻ ഈണം പകർത്തിരിക്കുന്നു.സിനോജ് വേലായുധനാണ് ഛായാഗ്രാഹകൻ. കലാസംവിധാനം -അഖിൽ രാജ് ചിറയിൽപ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – ഷിബു പന്തലക്കോട്, ഷമീജ് കൊയിലാണ്ടി .പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ് .എക്സിക്കുട്ടീവ് ഫ്രയിംസ്&നമിത്. ആർ.തിരുവനന്തപുരത്ത് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു. ഫോട്ടോ – ശാലു പേയാട്.
വാഴൂർ ജോസ്.
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…