അഞ്ചാം പാതിരായുടെ കലാപരവും സാമ്പത്തികവുമായ വൻ വിജയത്തിനു ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അബ്രഹാം ഓസ് ലർ.
മെഡിക്കൽ ക്രൈംത്രില്ലർ ജോണറിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം മെയ് ഇരുപത് ശനിയാഴ്ച്ച തൃശൂരിൽ ആരംഭിക്കുന്നു.
ഈ ചിത്രമുൾപ്പടെ മൂന്നു ത്രില്ലർ സിനിമകളാണ് മിഥുൻ മാനുവൽ തോമസ്സിന്റേതായി ചിത്രീകരണം നടന്നു വരുന്നത്. നവാഗതനായ വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന വിന്റേജ് ഹൊറർ ചിത്രമായ ഫീനിക്സ് , അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ലീഗൽ ക്രൈം ത്രില്ലറായ , സുരേഷ് ഗോപി – ബിജു മേനോൻ കോമ്പിനേഷനിലെ മൾട്ടി സ്റ്റാർ ചിത്രമായ ഗരുഡൻ എന്നീ ചിത്രങ്ങളാണിവ.
ഫീനിക്സ് , ഗരുഡൻ എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുനാണ്.
അങ്ങനെ ഒരേ സമയം മൂന്നു ചിത്രങ്ങളുടെ അമരക്കാരനായിരിക്കുകയാണ് മിഥുൻ മാനുവൽ തോമസ്.
ഈ മൂന്നു ചിത്രങ്ങളും ത്രില്ലർ വിഭാഗത്തിലുള്ളതാണ് എന്നത് മറ്റൊരു പ്രത്യേകതയാണ്.
അഞ്ചാം പാതിരാക്കു ശേഷം അൽപ്പം ഇടവേള കഴിഞ്ഞ് ശക്തമായ കടന്നുവരവാണ്. മിഥുൻ നടത്തിയിരിക്കുന്നത്. നേരമ്പോക്കിന്റെ ബാനറിൽ ഇർഷാദ് എം.ഹസ്സനും മിഥുൻ മാനുവൽ തോമസ്സ്യം ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ജയറാമാണ് അബ്രഹാം ഓസ്‌ലർ എന്ന ടൈറ്റിൽ റോൾ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ജയറാം എന്ന നടന്റെ അഭിനയ ജീവിതത്തിന് നിർണ്ണായകമായ വഴിത്തിരിവാകുന്ന ചിത്രമായിരിക്കും ഇതിലെ അബ്രഹാം ഓസ് ലർ.
മെയിൻ സ്ടീം സിനിമയിൽ ജയറാമിന്റെ അതിശക്തമായ സാന്നിദ്ധ്യമായിരിക്കും. ഈ ചിത്രം.
അർജുൻ അശോക്, ജഗദീഷ്, സായ് കുമാർ, ദിലീഷ് പോത്തൻ, അനശ്വരരാജൻ, സെന്തിൽ കൃഷ്ണ ആര്യ സലിം, അർജുൻ നന്ദകുമാർ, അസീം ജമാൽ, എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
രചന – ഡോക്ടർ രൺധീർ കൃഷ്ണൻ.
സംഗീതം – മിഥുൻ മുകുന്ദ്.
ഛായാഗഹണം – തേനി ഈശ്വർ .
എഡിറ്റിംഗ് – സൈജു ശ്രീധർ.
കലാസംവിധാനം – ഗോകുൽദാസ്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ജോൺ മന്ത്രിക്കൽ.
ലൈൻ പ്രൊഡ്യൂസർ – സുനിൽ സിംഗ്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – പ്രസാദ് നമ്പ്യാങ്കാവ്.
പ്രൊഡക്ഷൻ കൺടോളർ – പ്രശാന്ത് നാരായണൻ.
തൃശൂർ, കോയമ്പത്തൂർ, വയനാട് എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…