പിറന്നാളിന് വിളിക്കാതിരുന്ന മമ്മൂക്കയോട് മിണ്ടില്ലയെന്നു പറഞ്ഞു കരയുന്ന ഒരു കുട്ടി… സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായി മാറിയ ഒരു വീഡിയോയായിരുന്നു ഇത്. ഇപ്പോഴിതാ, മമ്മൂട്ടിയോട് നിഷ്കളങ്കമായ ആ സ്നേഹം പ്രകടിപ്പിച്ച ആ കുരുന്ന് ആരെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
പെരിന്തല്‍മണ്ണ സ്വദേശികളായ ഹമീദലിയുടെയും സജ്ലയുടെയും മകളായ പീലിയാണ് മമ്മൂക്ക വിളിച്ചില്ലെന്ന് പറഞ്ഞ് കരഞ്ഞത്. ‘മമ്മൂക്കാനോട് ഞാന്‍ മുണ്ടൂല, എന്നെ മാത്രം ഹാപ്പി ബര്‍ത്തഡേയ്ക്ക് വിളിച്ചില്ല’ എന്ന് പറഞ്ഞാണ് പീലി കരഞ്ഞത്. വാട്സ്ആപിലും ഫേസ്ബുക്കിലുമായി പ്രചരിച്ച ഈ വീഡിയോ ‘പിണങ്ങല്ലേ, എന്താ മോള്‍ടെ പേര്?’ എന്ന അടിക്കുറിപ്പോടെ മമ്മൂട്ടിയും പങ്കുവച്ചിരുന്നു.
ഇതിനു പിന്നാലെ, മമ്മൂട്ടിയുടെ PRO റോബര്‍ട്ട് കുര്യാക്കോസ് പീലിയുടെ മാതാപിതാക്കളെ വിളിച്ചു. COVID 19 മാറിയാലുടന്‍ വീട്ടിലെത്തി മമ്മൂക്കയെ കാണാനുള്ള സൗകര്യമുണ്ടാക്കാം എന്ന് റോബര്‍ട്ട് അറിയിച്ചതായി ഹമീദലി പറഞ്ഞു. പെരിന്തല്‍മണ്ണ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍റെ ഓണ്‍ലൈന്‍ പ്രൊമോട്ടറാണ് ഹമീദലി.
The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…