കൊച്ചി: കൊവിഡ് പശ്ചാത്തലത്തിൽ സർക്കാർ നിർദേശങ്ങൾ പൂർണമായും പാലിച്ച് ആൾക്കൂട്ടവും ആഘോഷവും ഒഴിവാക്കി നടൻ മണികണ്ഠൻ ആചാരി വിവാഹിതനായി. മരട് സ്വദേശിയായ അജ്ഞലി വധു.
ആർഭാടങ്ങൾ ഒഴിവാക്കിയുള്ള വിവാഹം തന്നെയാണ് താൻ ആഗ്രഹിച്ചിരുന്നതെന്ന് മണികണ്ഠൻ പ്രതികരിച്ചു. പ്രണയ വിവാഹമാണ് ഇരുവരുടേയും. ഒരു ഉത്സവത്തിനിടെയാണ് മണികണ്ഠൻ അജ്ഞലിയെ പരിചയപ്പെടുന്നത്. ഒന്നര വർഷമായി ഇരുവർക്കും പരസ്പരം അറിയാം. ഇരുവരുടെയും വിവാഹ സിശ്ചയം ആറ് മാസങ്ങൾക്ക് മുൻപാണ് നടന്നത്.
നാടക വേദികളിൽ സജീവമായിരുന്ന മണികണ്ഠൻ രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് വരുന്നത്. ഏറെ ശ്രദ്ധിക്കപ്പെട്ട കമ്മട്ടിപാടത്തിലെ ബാലൻ എന്ന കഥാപാത്രത്തിന് ശേഷം നിരവധി മലയാള സിനിമകളിലും തമിഴ് സിനിമകളിലും അദ്ദേഹം വേഷമിട്ടു.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…