മുംബൈ: അനുരാഗ് കശ്യപ് നെതിരെ ലൈംഗിക പീഡന പരാതി കൊടുത്ത പായൽ ഘോഷ്നെതിരെ നടിയും മോഡലുമായ റിച്ചാ ചന്ദ ഒരു കോടിയുടെ മാനനഷ്ട കേസ് കൊടുത്തിരുന്നു. അനുരാഗ് കഷ്യ പിനെതിരെ ലൈംഗിക ആരോപണ കേസ് പുറത്തുവിട്ട സന്ദർഭത്തിൽ രണ്ടുമൂന്ന് നടിമാരെ പേരെടുത്ത് പായൽ ഘോഷ് പരാമർശിച്ചിരുന്നു. പായൽ നടത്തിയ മാധ്യമ ഇൻറർവ്യൂകളിലും ഈ നടിമാരുടെ പേരുകൾ എടുത്ത് സൂചിപ്പിച്ചിരുന്നു.
റിച്ച ചന്ദ ഉൾപ്പെടെ മറ്റ് രണ്ട് മൂന്ന് നടിമാർ ഏത് സമയത്തും തൻറെ ലൈംഗിക ആവശ്യങ്ങൾക്കായി ഒരു ഫോൺ കോൾ വിളിച്ചാൽ ഓടി വരും എന്ന് അനുരാഗ് കശ്യപ് പറഞ്ഞതായി പായൽ ഘോഷ് മാധ്യമങ്ങളോടും മറ്റ് സോഷ്യൽ മീഡിയകളിലും വെളിപ്പെടുത്തിയിരുന്നു. തൻറെ പേര് മനപ്പൂർവ്വം ഇതിലേക്ക് വലിച്ചിഴച്ചതാണ് എന്ന പേരിലാണ് അപകീർത്തി മാനനഷ്ട കേസിന് റിച്ച തുനിഞ്ഞത്. ഒരു കോടിരൂപയുടെ മാനനഷ്ടക്കേസ് ആണ് പായൽ ഘോഷിന് എതിരെ കോടതിയിൽ ഫയൽ ചെയ്തിരുന്നത്.
ഇതേ തുടർന്ന് കോടതിയിൽ ഹാജരായ പായൽ ഘോഷിന്റെ അഡ്വക്കേറ്റ് അവർ റിച്ചാ ചന്തയുടെ പേര് ഉപയോഗിച്ചതിൽ അവരോട് മാപ്പ് ചോദിച്ചു കൊള്ളും എന്ന് കോടതിയിൽ സൂചിപ്പിച്ചിരുന്നു. എന്നാൽ അതിനെതിരെ ശക്തമായ നിലപാടു കൂടിയാണ് പായൽ ഘോഷ് കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തത്. താൻ ഒരിക്കലും റിച്ച ചന്ദയോട് മാപ്പ് അപേക്ഷിക്കേണ്ട കാര്യമില്ലെന്നും അനുരാഗ് കശ്യപ് എന്താണോ തന്നോട് പറഞ്ഞത് അത് തന്നെയാണ് താൻ വെളിപ്പെടുത്തിയതെന്നും ആണ് നടിയുടെ നിലപാട്. താൻ തനിക്ക് അനുഭവപ്പെട്ട കാര്യവും താൻ കേട്ട കാര്യവും മാത്രമേ തുറന്നു പറഞ്ഞിട്ടുള്ളൂ എന്നാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. സാഹചര്യത്തിനനുസരിച്ച് തൻറെ നിലപാടുകൾ മാറ്റേണ്ട ആവശ്യകത തനിക്കില്ലെന്നും എന്നും പായൽ വെളിപ്പെടുത്തി.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…