തെന്നിന്ത്യയുടെ പ്രിയ നായിക കാജൽ അഗർവാളും ഗൗതം കിച്ച്ലുവും ഇന്ന് വിവാഹിതരായി. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലെ സിനിമകൾക്ക് പേരുകേട്ട താരം ഈ മാസം ആദ്യം വിവാഹത്തെക്കുറിച്ച് അറിയിച്ചിരുന്നു. കൊറോണ വൈറസ് പാൻഡെമിക് കാരണം വിവാഹ ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തുള്ളു. ബിസിനസുകാരനും ഇന്‍റീരിയര്‍ ഡിസൈനറുമാണ് ഗൗതം കിച്ച്ലു.
വിവാഹത്തിന് മുമ്പുള്ള ഹൽദി, മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ കാജൽ പങ്കിടുന്നുണ്ടായിരുന്നു. കാജൽ വിവാഹത്തിന് ചുവന്ന ലഹങ്ക ആയിരുന്നു അണിഞ്ഞിരുന്നത്. . ഐവറി നിറമുള്ള ഷെർവാണിയായിരുന്നു ഗൗതമിന്റെ വേഷം.
2004ല്‍ റിലീസ് ചെയ്ത ക്യൂം! ഹോ ഗയാ നാ എന്ന ബോളിവുഡ് ചലച്ചിത്രത്തിലൂടെയാണ് കാജൽ അഭിനയരംഗത്തേക്ക് ചുവടു വെക്കുന്നത്. ഇന്റീരിയർ ഡിസൈനിനും ഗാർഹിക അലങ്കാര പരിഹാരങ്ങൾക്കുമുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഡിസ്‌കേർൺ ലിവിംഗിന്റെ സ്ഥാപകനാണ് ഗൗതം കിച്ച്ലു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…